AI അവസരമോ ഭീഷണിയോ? 81,000 ആളുകൾ പറയുന്നത് എന്ത്!

ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ കുറിച്ചുള്ള മനുഷ്യരുടെ പ്രതീക്ഷകളും ഭയങ്ങളും വിലയിരുത്താൻ Anthropic ആഗോള പഠനം നടത്തി. കമ്പനിയുടെ ക്ലോഡ് ഇന്റർവ്യൂവർ’ (Claude Interviewer) എന്ന പ്രത്യേക എഐ ഉപയോഗിച്ച് 159 രാജ്യങ്ങളിലെ 81,000 ഉപയോക്താക്കളുമായി നടത്തിയ അഭിമുഖങ്ങളാണ് ഈ പഠനത്തിന്റെ അടിസ്ഥാനമായത്. ഒരു AI ഇത്രയധികം ആളുകളുമായി നേരിട്ട് സംസാരിച്ച് വിവരങ്ങൾ ശേഖരിക്കുന്നത് ചരിത്രത്തിൽ ഇതാദ്യമാണ്.

പഠനത്തിൽ, എഐയുടെ ഏറ്റവും വലിയ പ്രതീക്ഷയായി “പ്രൊഫഷണൽ വളർച്ച” (Professional Excellence) ആണ് ആളുകൾ ചൂണ്ടിക്കാട്ടിയത്. സമയം ലാഭിക്കാനും സാമ്പത്തിക സ്വാതന്ത്ര്യം നേടാനും ജീവിതം കൂടുതൽ കാര്യക്ഷമമായി നിയന്ത്രിക്കാനുമുള്ള സാധ്യതകളാണ് കൂടുതൽ പേർ പ്രതീക്ഷിക്കുന്നത്.

എന്നാൽ AI നൽകുന്ന വിവരങ്ങൾ തെറ്റായിപ്പോകുമോ (Unreliability) എന്ന ഭയമാണ് പ്രധാന ആശങ്കയായി ഉയർന്നത്. തൊഴിൽ നഷ്ടപ്പെടുമോ എന്ന ആശങ്കയും, എഐയെ അമിതമായി ആശ്രയിക്കുന്നത് വഴി സ്വന്തം കഴിവുകൾ കുറയുമോ എന്ന പേടിയും ആളുകൾ പങ്കുവെച്ചു.

പ്രദേശങ്ങളനുസരിച്ച് AI യെപ്പറ്റിയുള്ള സമീപനത്തിൽ വ്യത്യാസങ്ങളും കണ്ടെത്തി. ഇന്ത്യയിലും തെക്കേ അമേരിക്കയിലും കൂടുതൽ പോസിറ്റീവ് സമീപനമാണ് കണ്ടത്. എന്നാൽ അമേരിക്ക, യൂറോപ്പ്, ജപ്പാൻ തുടങ്ങിയ ഇടങ്ങളിൽ ആളുകൾക്ക് ഇതിനോട് ന്യൂട്രൽ നിലപാടാണുള്ളത്.

ആന്ത്രോപിക്കിന്റെ ഈ പഠനം ആളുകളുടെ യഥാർത്ഥ ആവശ്യങ്ങളെയും ഭയത്തെയും കുറിച്ചുള്ള വ്യക്തമായ ചിത്രം നൽകുന്നു. പ്രത്യേകിച്ച് ഇന്ത്യയെപ്പോലുള്ള വളരുന്ന രാജ്യങ്ങൾ എഐയെ ഒരു വലിയ അവസരമായാണ് കാണുന്നത്.

Summary : Anthropic conducted a global study using its Claude Interviewer AI, gathering insights from 81,000 users across 159 countries. The findings show that people are most optimistic about professional growth and efficiency, while their biggest concern is AI’s unreliability, along with fears of job loss and overdependence. Attitudes vary by region, with countries like India and South America showing more positive sentiment compared to more neutral views in the U.S., Europe, and Japan.