ഹോളിവുഡിന്, വൈറ്റ് ഹൗസിന്റെ മുട്ടൻ പണി, സിനിമകൾ AI മോഡലുകളെ പരിശീലിപ്പിക്കാൻ ഉപയോഗിക്കുന്നത് copyright ലംഘനമല്ല

AI യുടെ വളർച്ചയ്ക്കായി പുതിയ നിയമനിർദ്ദേശങ്ങളുമായി അമേരിക്കൻ ഭരണകൂടം. “A National Policy Framework for Artificial Intelligence” എന്ന നിയമനിർദ്ദേശം കഴിഞ്ഞ ദിവസം White House പുറത്തിറക്കി. വൈറ്റ് ഹൗസിന്റെ ഈ നീക്കം AI കമ്പനികൾക്ക് കൂടുതൽ കരുത്ത് നൽകുമ്പോൾ, ഹോളിവുഡിലെ അഭിനേതാക്കളും അണിയറ പ്രവർത്തകരും കടുത്ത ആശങ്കയിലാണ്.

Copyright കണ്ടെന്റുകൾ AI പഠനത്തിനായി (Training) ഉപയോഗിക്കുന്നത് നിയമവിരുദ്ധമല്ലെന്ന നിലപാടാണ് വൈറ്റ് ഹൗസ് സ്വീകരിച്ചിരിക്കുന്നത്. സിനിമകളോ പുസ്തകങ്ങളോ AI മോഡലുകളെ പഠിപ്പിക്കാൻ ഉപയോഗിക്കുന്നത് പകർപ്പവകാശ നിയമത്തിന്റെ ലംഘനമല്ലെന്ന് നയരേഖ വ്യക്തമാക്കുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം കോടതികൾക്ക് വിട്ടിരിക്കുകയാണ്.

കാലിഫോർണിയ പോലുള്ള സംസ്ഥാനങ്ങൾ അഭിനേതാക്കളുടെ ഡിജിറ്റൽ രൂപങ്ങൾ (Digital Replicas) സംരക്ഷിക്കുന്നതിനായി കൊണ്ടുവന്ന കർശനമായ നിയമങ്ങൾ (AB 2602, AB 1836) പുതിയ ഫെഡറൽ നിയമം വരുന്നതോടെ അപ്രസക്തമായേക്കാം. ഇത് താരങ്ങളുടെ അനുമതിയില്ലാതെ അവരുടെ രൂപം AI ഉപയോഗിച്ച് പുനഃസൃഷ്ടിക്കാൻ കമ്പനികൾക്ക് എളുപ്പമാക്കിയേക്കുമെന്ന് ആശങ്കയുണ്ട്.

ഒരാളുടെ ശബ്ദമോ രൂപമോ എഐ വഴി ഉപയോഗിക്കാൻ മുൻകൂർ അനുമതി വേണമെന്ന് നിർദ്ദേശമുണ്ടെങ്കിലും, വാർത്താ റിപ്പോർട്ടിംഗിനും ഹാസ്യരൂപേണയുള്ള അവതരണങ്ങൾക്കും (Parody/Satire) ഇതിൽ ഇളവ് നൽകിയിട്ടുണ്ട്. ഹോളിവുഡിലെ പ്രമുഖ സംഘടനകളായ SAG-AFTRA, DGA (ഡയറക്ടേഴ്സ് ഗിൽഡ്) എന്നിവർ ഈ നീക്കത്തെ ജാഗ്രതയോടെയാണ് കാണുന്നത്.

അമേരിക്ക AI കമ്പനികൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുമ്പോൾ, യൂറോപ്യൻ യൂണിയൻ (EU) ഇതിന് വിപരീതമായി ക്രിയേറ്റർമാർക്ക് മതിയായ പ്രതിഫലം നൽകണമെന്ന കർശന നിയമവുമായാണ് മുന്നോട്ട് പോകുന്നത്. ഇതോടെ അമേരിക്കയും യൂറോപ്പും തമ്മിൽ എഐ നിയമങ്ങളിൽ വ്യത്യസ്ത സമീപനങ്ങൾ രൂപപ്പെടുന്നതായി കാണുന്നു. നിലവിൽ ഇത് ഇപ്പോൾ ശുപാർശ മാത്രമാണെങ്കിലും പോരാട്ടം കൂടുതൽ ശക്തമാകാനാണ് സാധ്യത.

Summary : The White House has introduced a new AI policy framework that supports using copyrighted content for AI training, leaving final decisions to the courts. The proposal could override state laws like California’s digital replica protections, raising concerns among Hollywood actors and unions. While the US takes a pro-AI stance, the EU is pushing stricter rules to ensure fair compensation for creators, highlighting a growing global divide.