ഒരു ക്ലിക്കിൽ ലൈറ്റിംഗ് സ്റ്റുഡിയോ;’Relight’ ടൂളുമായി Freepik

ഫോട്ടോഗ്രാഫർമാർക്കും വീഡിയോ എഡിറ്റേഴ്സിനും ആശ്വാസമായി ഫ്രീപിക് (Freepik) പുതിയ എഐ ടൂളായ ‘റിലൈറ്റ്’ (Relight) പുറത്തിറക്കി. ഷൂട്ട് ചെയ്തതിന് ശേഷം ചിത്രങ്ങളിലെയും വീഡിയോകളിലെയും പ്രകാശസംവിധാനം (Lighting) മാറ്റാൻ ഇനി അത്യാധുനിക സ്റ്റുഡിയോകളുടെ ആവശ്യമില്ല. നിങ്ങളുടെ ബ്രൗസറിൽ തന്നെ ഇത് എളുപ്പത്തിൽ ചെയ്യാം.

പ്രകാശം വരുന്ന ദിശ (Direction), അതിന്റെ തീവ്രത (Intensity), നിറം (Color) എന്നിവ എഡിറ്റിംഗിലൂടെ മാറ്റാൻ സാധിക്കും. ഏതെങ്കിലും ഒരു റഫറൻസ് ഇമേജിലേ ലൈറ്റിംഗ് സ്റ്റൈൽ നിങ്ങളുടെ ഫോട്ടോയിലേക്കോ വീഡിയോയിലേക്കോ അതേപടി പകർത്താൻ (Transfer) ഇതിലൂടെ സാധിക്കും.

പ്രൊഫഷണലുകൾ തയ്യാറാക്കിയ പ്രീസെറ്റ് ലൈറ്റിംഗ് മോഡുകൾ നേരിട്ട് ഉപയോഗിക്കാനും അതിൽ മാറ്റങ്ങൾ വരുത്താനും സൗകര്യമുണ്ട്. ഷൂട്ടിംഗ് സമയത്തെ ലൈറ്റിംഗ് പരിമിതികൾ ഇനി ക്രിയേറ്റീവ് വർക്കുകളെ ബാധിക്കില്ല.ലൈറ്റിംഗിലെ ചെറിയ പിഴവുകൾ തിരുത്താനും വിഷ്വലുകൾക്ക് സിനിമാറ്റിക് ലുക്ക് നൽകാനും ഇനി മിനിറ്റുകൾ മതി.

ബ്രൗസറിനുള്ളിൽ തന്നെ ഒരു മുഴുവൻ ലൈറ്റിംഗ് സ്റ്റുഡിയോ അനുഭവം നൽകുന്ന ഈ ടൂൾ, ഫോട്ടോഗ്രഫിയും വീഡിയോ പ്രൊഡക്ഷനും കൂടുതൽ എളുപ്പമാക്കുമെന്നാണ് വിലയിരുത്തൽ. ക്രിയേറ്റീവ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് സമയം ലാഭിക്കാനും പ്രൊഫഷണൽ നിലവാരമുള്ള ഔട്ട്പുട്ടുകൾ നേടാനും ഇത് സഹായകരമാകും.


Summary : Freepik has launched an AI tool called “Relight” that allows users to adjust lighting in images and videos directly from their browser.The tool lets creators control lighting direction, intensity, and color, and even transfer lighting styles from reference images with ease. With professional presets and quick editing features, Relight helps photographers and editors achieve cinematic, high-quality visuals without the need for advanced studio setups.