ബട്ടണുകളില്ല, ടൈംലൈനില്ല; പറഞ്ഞു കൊടുത്താൽ വീഡിയോ റെഡി

വീഡിയോ എഡിറ്റിംഗിലെ പരമ്പരാഗത രീതികളെ മാറ്റിമറിക്കാൻ പുതിയ Renoise AI ആദ്യ ബീറ്റാ പതിപ്പ് പുറത്തിറക്കി.. ടൈംലൈൻ, കാൻവാസ്, അനവധി ബട്ടണുകൾ എന്നിവ ഒഴിവാക്കി, ലളിതമായ നിർദ്ദേശങ്ങൾ (prompts) ഉപയോഗിച്ച് വീഡിയോ നിർമ്മിക്കാൻ സഹായിക്കുന്നതാണ് ഈ പുതിയ സംവിധാനം. പ്രൊഫഷണൽ എഡിറ്റിംഗ് സോഫ്റ്റ്‌വെയറുകളെപ്പോലെ ക്ലിപ്പുകൾ മുറിക്കാനോ ലെയറുകൾ മാറ്റാനോ ഇനി കഷ്ടപ്പെടേണ്ടതില്ല.

ടൈംലൈനോ എഡിറ്റിംഗ് ബട്ടണുകളോ ഇതിലില്ല. പകരം ‘Live Mode’ വഴി നിങ്ങൾക്ക് എന്ത് മാറ്റമാണ് വീഡിയോയിൽ വേണ്ടതെന്ന് പറഞ്ഞു കൊടുത്താൽ മാത്രം മതി. നിങ്ങളുടെ നിർദ്ദേശങ്ങൾ അനുസരിച്ച് റിയൽ-ടൈമിൽ തന്നെ വീഡിയോ ക്രമീകരിക്കുകയും മാറ്റങ്ങൾ വരുത്തുകയും ചെയ്യാൻ ഇതിന് കഴിയും.

ക്രിയേറ്റർമാർക്കും വീഡിയോ എഡിറ്റേഴ്സിനും സമയവും പരിശ്രമവും ലാഭിക്കാൻ ഈ ടൂൾ സഹായകമാകും. റീനോയിസിന്റെ ആദ്യ ബീറ്റ പതിപ്പ് (Beta) ഇപ്പോൾ renoise.ai എന്ന വെബ്സൈറ്റിലൂടെ ഉപയോക്താക്കൾക്ക് ലഭ്യമാണ്.

Summary : Renoise has launched its first beta, introducing a new approach to video editing without timelines, canvases, or complex controls.
Using “Live Mode,” users can simply describe changes, and the AI edits videos in real time based on prompts.
This tool aims to simplify video production, saving time and effort for creators and editors.