ഡോണൾഡ് ട്രംപിന്റെ AI നയത്തിന് പിന്തുണയുമായി SAG-AFTRA

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ സിനിമാ മേഖലയിൽ സൃഷ്ടിക്കുന്ന വെല്ലുവിളികൾക്കെതിരെ ശക്തമായ നിലപാടുമായി ഹോളിവുഡിലെ പ്രമുഖ അഭിനേതാക്കളുടെ സംഘടനയായ സാഗ്-ആഫ്‌ട്ര (SAG-AFTRA). അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച പുതിയ AI Framework ന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടാണ് സംഘടന രംഗത്തെത്തിയിരിക്കുന്നത്. താരങ്ങളുടെ അനുവാദമില്ലാതെ അവരുടെ ശബ്ദവും രൂപവും എഐ ഉപയോഗിച്ച് പുനർനിർമ്മിക്കുന്നതിനെതിരെ കടുത്ത നിയന്ത്രണങ്ങൾ വേണമെന്നാണ് സംഘടനയുടെ ആവശ്യം.

താരങ്ങളുടെ അനുമതിയില്ലാതെ അവരുടെ ശബ്ദവും മുഖവും (Likeness) ഡിജിറ്റലായി പകർത്തി പുതിയ ദൃശ്യങ്ങൾ നിർമ്മിക്കുന്നത് വൻ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇത് താരങ്ങളുടെ സ്വകാര്യതയെയും തൊഴിലിനെയും ബാധിക്കുന്നു. ഒരു കലാകാരന്റെ വ്യക്തിത്വം എങ്ങനെയൊക്കെ ഉപയോഗിക്കണം എന്നതിൽ അവർക്ക് തന്നെ പൂർണ്ണ നിയന്ത്രണം (Control) വേണമെന്ന ആവശ്യം ശക്തമാവുകയാണ്. AI വഴി സൃഷ്ടിക്കപ്പെടുന്ന ഡിജിറ്റൽ രൂപങ്ങൾക്ക് കൃത്യമായ പ്രതിഫലം നൽകണമെന്നും, ഓരോ തവണ ഉപയോഗിക്കുമ്പോഴും മുൻകൂർ അനുമതി വാങ്ങണമെന്നും (Consent & Compensation) സാഗ്-ആഫ്‌ട്ര (SAG-AFTRA)വ്യക്തമാക്കി.

Summary : SAG-AFTRA has taken a strong stance against the misuse of AI in the film industry, supporting a proposed framework linked to Donald Trump. The organization is demanding strict regulations to prevent unauthorized use of actors’ voices and likenesses through AI.
It emphasizes the need for consent, fair compensation, and full control for artists over how their digital identities are used.