AI Film News Weekly Roundup
- സോറയോട് വിടപറഞ്ഞ് ഓപ്പൺ എഐ; ഡിസ്നിയുമായുള്ള കോടികളുടെ കരാറും റദ്ദാക്കി
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് വിപ്ലവം സൃഷ്ടിച്ച വീഡിയോ ജനറേറ്ററായ ‘സോറ’ (Sora) പ്രവർത്തനം അവസാനിപ്പിക്കുന്നു. ആപ്പും വെബ്സൈറ്റും പുറത്തിറക്കി വെറും ആറുമാസത്തിനകമാണ് അപ്രതീക്ഷിതമായി സോറയോട് വിടപറയുകയാണെന്ന് ഓപ്പൺ എഐ (OpenAI) പ്രഖ്യാപിച്ചത്. ഇതോടെ ഡിസ്നിയുമായി (Disney) അടുത്തിടെ ഒപ്പിട്ട 100 കോടി ഡോളറിന്റെ (ഏകദേശം 8,300 കോടി രൂപ) കരാറും അസാധുവായി.
- തലച്ചോറിന്റെ പ്രവർത്തനം ഇനി AI പ്രവചിക്കും; മെറ്റയുടെ TRIBE v2 മോഡൽ എത്തി
മനുഷ്യൻ ഒരു കാര്യം കാണുമ്പോഴോ കേൾക്കുമ്പോഴോ തലച്ചോറിൽ എന്ത് സംഭവിക്കുന്നു എന്ന് കൃത്യമായി പ്രവചിക്കാൻ കഴിയുന്ന TRIBE v2 എന്ന എഐ മോഡൽ മെറ്റ പുറത്തിറക്കി. 700-ലധികം ആളുകളുടെ ബ്രെയിൻ സ്കാൻ ഡാറ്റ ഉപയോഗിച്ച് പരിശീലിപ്പിച്ച ഈ മോഡൽ ദൃശ്യങ്ങൾ (vision), ശബ്ദം (hearing), ഭാഷ (language) എന്നിവയുമായി ബന്ധപ്പെട്ട മസ്തിഷ്ക പ്രവർത്തനങ്ങൾ സിമുലേറ്റ് ചെയ്യാൻ കഴിയും.
- റോബോട്ടിക് ശബ്ദങ്ങൾക്ക് വിട; AI ഇനി ഇമോഷണലാവും
ശബ്ദത്തിന്റെ വ്യക്തത മാത്രമല്ല, സംസാരിക്കുമ്പോഴുള്ള വികാരങ്ങളും (Emotion), കൃത്യമായ താളവും (Prosody), ഈണവും (Intonation) ഇതിൽ അതീവ കൃത്യതയോടെ ഉൾക്കൊള്ളിച്ചിരിക്കുന്നു. തത്സമയ സംഭാഷണങ്ങൾക്കിടയിൽ (Real-time conversations) സന്ദർഭത്തിനനുസരിച്ച് ശബ്ദത്തിലും വേഗതയിലും മാറ്റം വരുത്താൻ കഴിവുള്ളതാണ്. മലയാളം ഉൾപ്പെടെ 15 ഭാഷകൾ ഇത് കൈകാര്യം ചെയ്യും.
4 . മിനിറ്റ് മ്യൂസിക് ഒരു പ്രോംപ്റ്റിൽ ; ഗൂഗിൾ ‘Lyria 3 Pro’ അവതരിപ്പിച്ചു
കഴിഞ്ഞ മാസം അവതരിപ്പിച്ച Lyria 3 ന് പിന്നാലെ, പുതിയ പതിപ്പായ “Lyria 3 Pro” ഗൂഗിൾ പുറത്തിറക്കി. വെറുമൊരു മ്യൂസിക് ബിറ്റ് എന്നതിനപ്പുറം, ഒരു സമ്പൂർണ്ണ ഗാനം തന്നെ നിർമ്മിക്കാൻ ഇതിലൂടെ സാധിക്കും. 3 മിനിറ്റ് വരെ നീളുന്ന പൂർണ്ണരൂപത്തിലുള്ള പാട്ടുകൾ ഇനി നിർമ്മിക്കാം. പാട്ടിന്റെ തുടക്കം (Intro), പല്ലവി (Verse), അനുപല്ലവി (Chorus), സംഗീത മാറ്റങ്ങൾ (Bridge) എന്നിവ ഓരോന്നായി നിർദ്ദേശിക്കാൻ (Prompt) ഇതിലൂടെ സാധിക്കും.
5 .ഒരു പ്രോംപ്റ്റിൽ നിന്ന് ഒരു സിനിമ തന്നെ; ‘മൾട്ടി-ഷോട്ട് ആപ്പുമായി ‘ (Multi-Shot App) Kling AI
ലളിതമായ ഒരു വരിയിൽ (Prompt) നിന്ന് ഡയലോഗുകളും സൗണ്ട് ഇഫക്റ്റുകളും കൃത്യമായ കട്ടുകളും (Cuts) ഉൾക്കൊള്ളുന്ന ഒരു സമ്പൂർണ്ണ രംഗം തന്നെ നിർമ്മിക്കാൻ സഹായിക്കുന്ന ‘മൾട്ടി-ഷോട്ട് ആപ്പ്’ (Multi-Shot App) Kling AI പുറത്തിറക്കി. സിനിമാറ്റിക് നിലവാരമുള്ള ദൃശ്യങ്ങൾ കോർത്തിണക്കിയ ഒരു ‘സീൻ’ തന്നെ നിർമ്മിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത. ഡയലോഗുകൾ, ബാക്ക്ഗ്രൗണ്ട് മ്യൂസിക് , സൗണ്ട് ഇഫക്റ്റുകൾ എന്നിവയോടൊപ്പം കൃത്യമായ പേസിംഗും (Pacing) ഇതിൽ ഉൾപ്പെടുന്നു.5
6.പ്രോഗ്രാം ചെയ്തു വിഡിയോകൾ നിർമ്മിക്കാം; പുതിയ AI പ്ലാറ്റ്ഫോമായ ‘Renoise അവതരിപ്പിച്ചു
വീഡിയോ നിർമ്മാണ രംഗത്ത് പുതിയ എഐ പ്ലാറ്റ്ഫോമായ ‘റീനോയിസ്’ (Renoise) അവതരിപ്പിച്ചു. വീഡിയോകൾ ഷൂട്ട് ചെയ്യുന്നതിനോ എഡിറ്റ് ചെയ്യുന്നതിനോ പകരം അവ പ്രോഗ്രാം ചെയ്തെടുക്കാം എന്നതാണ് ഈ പ്ലാറ്റ്ഫോമിന്റെ പ്രത്യേകത. ആന്ത്രോപ്പിക്കിന്റെ Claude Code, ബൈറ്റ്ഡാൻസിന്റെ Seedance 2.0 എന്നീ അത്യാധുനിക സാങ്കേതികവിദ്യകളെ കോർത്തിണക്കിയാണ് ഇത് പ്രവർത്തിക്കുന്നത്.
- നിങ്ങളുടെ ശബ്ദത്തിൽ പാട്ടുകൾ നിർമ്മിക്കാം; Voices, Custom Models, My Taste ഫീച്ചറുകളുമായി Suno v5.5 എത്തി
AI മ്യൂസിക് പ്ലാറ്റ്ഫോമായ Suno പുതിയതും അത്യാധുനികവുമായ പതിപ്പായ സുനോ v5.5 (Suno v5.5) പുറത്തിറക്കി. പുതിയ പതിപ്പിനൊപ്പം ‘Voices’, ‘Custom Models’, ‘My Taste’ എന്നീ പ്രധാന ഫീച്ചറുകളും അവതരിപ്പിച്ചു. വെറുമൊരു പാട്ട് നിർമ്മിക്കുന്നതിലുപരി, ഓരോ വ്യക്തിയുടെയും തനിമയും (Personality) ആവിഷ്കാരവും സംഗീതത്തിൽ കൊണ്ടുവരാൻ സഹായിക്കുന്ന ഫീച്ചറുകളാണ് ഈ പതിപ്പിന്റെ പ്രത്യേകത.
- ഫോട്ടോയിലെ എന്തിനെയും എങ്ങോട്ടും മാറ്റാം ; Move Object പുറത്തിറക്കി Lovart AI
ലോവാർട്ട് AI(Lovart) പുതിയ ഫീച്ചറായ ‘മൂവ് ഒബ്ജക്റ്റ്’ (Move Object) അവതരിപ്പിച്ചു. ഒരു ചിത്രത്തിലെ ഏതൊരു വസ്തുവിനെയും (Object) സെലക്ട് ചെയ്ത് ഇഷ്ടമുള്ള സ്ഥാനത്തേക്ക് ഇനി മാറ്റാൻ സാധിക്കും. റെക്റ്റാംഗുലർ (Rectangular) അല്ലെങ്കിൽ ലാസ്സോ (Lasso) ടൂൾ ഉപയോഗിച്ച് ചിത്രത്തിലെ ഏതെങ്കിലും ഒബ്ജക്റ്റ് സെലക്ട് ചെയ്യാം. പിന്നീട് അവയെ ചിത്രത്തിനുള്ളിൽ എവിടേക്കും മാറ്റാനും സാധിക്കും.
- ലോ-ക്വാളിറ്റി വീഡിയോകൾ ഇനി 4Kയിൽ ; Magnific Precision ടൂളുമായി ഫ്രീപിക്!
ലോ-റെസല്യൂഷൻ വീഡിയോകളെ 4K നിലവാരത്തിലേക്ക്(Upscaling) ഉയർത്താൻ സഹായിക്കുന്ന ‘മാഗ്നിഫിക് പ്രിസിഷൻ’ (Magnific Precision)എന്ന ടൂൾ ഫ്രീപിക് പുറത്തിറക്കി. ക്രിയേറ്റീവ് മോഡലുകൾ പലപ്പോഴും വീഡിയോയിൽ മാറ്റങ്ങൾ വരുത്താറുണ്ട്. എന്നാൽ ‘പ്രിസിഷൻ’ മോഡ് വീഡിയോയിലെ ടെക്സ്ചർ, കളർ, ഒബ്ജക്റ്റ് ഐഡന്റിറ്റി എന്നിവ അതേപടി നിലനിർത്തിക്കൊണ്ട് തന്നെ ക്വാളിറ്റി വർദ്ധിപ്പിക്കുന്നു.
- വീഡിയോ ജനറേഷനും എഡിറ്റിങ്ങും ഇനി ഒരേ പ്ലാറ്റ്ഫോമിൽ; CapCut-ൽ Dreamina Seedance 2.0 എത്തി
വീഡിയോ ക്രിയേറ്റർമാരുടെ പ്രിയപ്പെട്ട പ്ലാറ്റ്ഫോമായ ക്യാപ്കട്ടിൽ (CapCut), അത്യാധുനിക AI മോഡലായ ഡ്രീമിന സീഡാൻസ് 2.0 അവതരിപ്പിച്ചു. 15 സെക്കൻഡ് വരെയുള്ള വീഡിയോകൾ ജനറേറ്റ് ചെയ്യാനും എഡിറ്റ് ചെയ്യാനും ഒരേ പ്ലാറ്റ്ഫോമിൽ തന്നെ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.ഇന്തോനേഷ്യ, ഫിലിപ്പീൻസ്, തായ്ലൻഡ് തുടങ്ങിയ രാജ്യങ്ങളിലാണ് ഈ സേവനം ആദ്യഘട്ടത്തിൽ ലഭ്യമാകുക.