ഗൂഗിളിന്റെ വമ്പൻ സർപ്രൈസ്! AI Pro പ്ലാനിൽ ഇനി 5TB സ്റ്റോറേജ്; AI Pro & Ultra സബ്സ്ക്രൈബർമാർക്കായി പുതിയ ഫീച്ചറുകളും അവതരിപ്പിച്ചു
“ഗൂഗിളിന്റെ വമ്പൻ സർപ്രൈസ്! AI Pro പ്ലാനിൽ ഇനി 5TB സ്റ്റോറേജ്
AI Pro & Ultra സബ്സ്ക്രൈബർമാർക്കായി പുതിയ ഫീച്ചറുകളും അവതരിപ്പിച്ചു
Google AI Pro വരിക്കാർക്ക് വമ്പൻ ഓഫറുമായി ഗൂഗിൾ. നിലവിലുള്ള 2TB സ്റ്റോറേജ് പരിധി അധിക ചിലവുകളില്ലാതെ തന്നെ 5TB ആയി വർദ്ധിപ്പിച്ചു. കൂടുതൽ പ്രോജക്റ്റുകൾ ചെയ്യാനും മെമ്മറീസ് സുരക്ഷിതമായി സൂക്ഷിക്കാനും ക്രിയേറ്റർമാരെ സഹായിക്കുക എന്നതാണ് ഈ നീക്കത്തിന് പിന്നിൽ.
ഇന്ത്യയിൽ 1,950 രൂപയ്ക്ക് ലഭിക്കുന്ന ഈ പ്ലാനിൽ ഇനി സ്റ്റോറേജ് മാത്രമല്ല, ജെമിനി 3.1 പ്രോയും വീഡിയോ നിർമ്മാണത്തിനുള്ള ‘വീയോ’യും (Veo) ഉൾപ്പെടുന്നു.സ്റ്റോറേജ് വർദ്ധിപ്പിച്ചതിന് പുറമെ, ഗൂഗിൾ ഐഐ പ്രോ, അൾട്രാ (Ultra) വരിക്കാർക്കായി നിരവധി പുതിയ ഫീച്ചറുകളും ആനുകൂല്യങ്ങളും ഗൂഗിൾ അവതരിപ്പിച്ചിട്ടുണ്ട്.
- Gemini 3.1 Pro, ഡീപ് റിസർച്ച് (Deep Research) എന്നിവയിലേക്ക് ആക്സസ് ലഭിക്കും. ഗൂഗിൾ സെർച്ചിലും മറ്റ് ഫീച്ചറുകളിലും Gemini 3 Pro മോഡൽ ഉപയോഗിച്ച് Deep Search നടത്താം.
- ജിമെയിൽ, ഡോക്സ്, ഷീറ്റ്സ് എന്നിവയിൽ ജെമിനിയുടെ സഹായം നേരിട്ട് ലഭിക്കും. ഫയലുകൾ പ്രൂഫ് റീഡ് ചെയ്യാനും വിവരങ്ങൾ വേഗത്തിൽ കണ്ടെത്താനും ഇത് സഹായിക്കും.
- ഇമേജ്, മ്യൂസിക്, വീഡിയോ ജനറേഷൻ മോഡലുകൾക്കും കൂടുതൽ ആക്സസ് നൽകുന്നതോടൊപ്പം , Flow പോലുള്ള AI ഫിലിംമേക്കിംഗ് ടൂളുകളിലും മെച്ചപ്പെടുത്തിയ സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
- ജെമിനിയും സെർച്ചും ഉപയോഗിച്ച് വിവരങ്ങൾ ശേഖരിച്ച് മൾട്ടി-പേജ് റിപ്പോർട്ടുകൾ വേഗത്തിൽ തയ്യാറാക്കാം.
- Gemini CLI, കോഡ് അസിസ്റ്റ് IDE എക്സ്റ്റൻഷനുകൾ എന്നിവയിൽ ഉയർന്ന ലിമിറ്റുകളും ഗൂഗിൾ ഡെവലപ്പർ പ്രോഗ്രാമിലൂടെ പ്രതിമാസം 10 ഡോളർ ഗൂഗിൾ ക്ലൗഡ് ക്രെഡിറ്റും ലഭിക്കും.
- നാനോ ബനാന പ്രോ (Nano Banana Pro) വഴി മികച്ച ഇമേജ് ജനറേഷനും, Veo 3.1 Fast ഉപയോഗിച്ച് ഹൈ-ക്വാളിറ്റി വീഡിയോ നിർമ്മാണവും സാധ്യമാകും.
- AIപ്രോ വരിക്കാർക്ക് ഗൂഗിൾ ഹോം പ്രീമിയം ‘സ്റ്റാൻഡേർഡ് പ്ലാൻ’ സൗജന്യമായി ലഭിക്കും. നിങ്ങളുടെ വീട്ടിലെ ഉപകരണങ്ങൾ വെറും വിവരണത്തിലൂടെ നിയന്ത്രിക്കാൻ ഇതിലൂടെ സാധിക്കും.
- ഒരാൾ എടുക്കുന്ന പ്ലാൻ മറ്റ് 5 പേർക്ക് കൂടി ഷെയർ ചെയ്യാം.
- അമേരിക്കയിലെ ഉപയോക്താക്കൾക്കായി Chrome Auto Browse പോലുള്ള പുതിയ സംവിധാനവും അവതരിപ്പിച്ചു.
AI Pro പ്ലാൻ ഇപ്പോൾ കൂടുതൽ സമഗ്രമായ ഒരു AI ഇക്കോസിസ്റ്റമായി മാറി. വ്യക്തിഗത ഉപയോഗത്തിൽ നിന്ന് പ്രൊഫഷണൽ വർക്ക് വരെ എല്ലാ മേഖലകളിലും ഇത് സഹായകരമാകും.

Summary : Google has upgraded its AI Pro plan by increasing storage from 2TB to 5TB at no extra cost.
The plan, priced at ₹1,950 in India, now also includes advanced AI tools like Gemini 3.1 Pro and Veo for video generation.
Additionally, Google has introduced several new features and benefits for both AI Pro and Ultra subscribers to enhance productivity and creativity.