പാട്ടുണ്ടാക്കാം, പാട്ടിന്റെ സ്റ്റൈലും മാറ്റാം! ‘MiniMax AI പുതിയ മ്യൂസിക് മോഡലുകൾ അവതരിപ്പിച്ചു.

AI അധിഷ്ഠിത സംഗീത നിർമ്മാണ രംഗത്ത് വൻ കുതിച്ചുചാട്ടവുമായി MiniMax AI. അവരുടെ ഏറ്റവും പുതിയ മോഡലുകളായ Music-2.6, Music-Cover എന്നിവ പ്രമുഖ എഐ പ്ലാറ്റ്‌ഫോമായ ‘റെപ്ലിക്കേറ്റിൽ’ (Replicate) ലഭ്യമായിക്കഴിഞ്ഞു. സംഗീത സംവിധായകർക്കും കണ്ടന്റ് ക്രിയേറ്റർമാർക്കും തങ്ങളുടെ സൃഷ്ടിപരമായ പരീക്ഷണങ്ങൾ കൂടുതൽ വിപുലീകരിക്കാൻ കഴിയും.

Music-2.6 (ഫുൾ സോംഗ് ജനറേറ്റർ): വെറുമൊരു ടെക്സ്റ്റ് പ്രോംപ്റ്റ് നൽകിയാൽ മതി വരികളും സംഗീതവും ആലാപനവും ഉൾപ്പെടെയുള്ള പൂർണ്ണരൂപത്തിലുള്ള പാട്ടുകൾ നിമിഷങ്ങൾക്കുള്ളിൽ ലഭിക്കും. ഇൻസ്ട്രുമെന്റൽ മ്യൂസിക് മാത്രമായും ഇതിൽ നിർമ്മിക്കാം.

Music-Cover (സ്റ്റൈൽ ചേഞ്ചർ): നിലവിലുള്ള ഏതൊരു പാട്ടിനെയും മറ്റൊരു ശൈലിയിലേക്ക് മാറ്റാൻ ഇതിലൂടെ സാധിക്കും. പാട്ടിന്റെ ഈണം (Melody) നിലനിർത്തിക്കൊണ്ട് തന്നെ ഗായകന്റെ ശബ്ദം, സംഗീതോപകരണങ്ങൾ, ജോണർ (Genre) എന്നിവ ഇഷ്ടാനുസരണം മാറ്റാം.

നിങ്ങളുടെ വീഡിയോകൾക്ക് ആവശ്യമായ പശ്ചാത്തല സംഗീതവും പാട്ടുകളും ഇനി ആരുടെയും സഹായമില്ലാതെ തന്നെ മികച്ച ക്വാളിറ്റിയിൽ നിർമ്മിച്ചെടുക്കാം. പഴയ പാട്ടുകളെ പുതിയ ട്രെൻഡിനനുസരിച്ച് ‘റീ-ഇമാജിൻ’ ചെയ്യാനും ഈ ടൂൾ സഹായിക്കും.