ക്യാൻവ പഴയ ക്യാൻവയല്ല! അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി Canva AI 2.0
AI അധിഷ്ഠിത ഡിസൈനിംഗ് പ്ലാറ്റ്‌ഫോമായ ക്യാൻവ, പതിപ്പായ Canva AI 2.0 പുറത്തിറക്കി. ലോസ് ഏഞ്ചൽസിൽ നടന്ന ‘ക്യാൻവ ക്രിയേറ്റ് 2026’ ഇവന്റിലാണ് ഈ പുത്തൻ സാങ്കേതികവിദ്യ അവതരിപ്പിച്ചത്. വെറുമൊരു ഡിസൈനിംഗ് ടൂൾ എന്നതിനപ്പുറം, ഒരു പേഴ്സണൽ അസിസ്റ്റന്റിനെപ്പോലെ പ്രവർത്തിക്കുന്ന ‘ഏജന്റിക് സിസ്റ്റം’ (Agentic System) ആണ് ഇതിന്റെ പ്രധാന ആകർഷണം.
ടൈപ്പ് ചെയ്തോ, വോയിസ് മെസ്സേജ് വഴിയോ, അല്ലെങ്കിൽ ഒരു ചെറിയ വര (Rough sketch) നൽകിയോ ഇനി ഡിസൈൻ ചെയ്യാം. നിങ്ങളുടെ നിർദ്ദേശങ്ങൾക്കനുസരിച്ച് അനുയോജ്യമായ ടൂളുകൾ എഐ തന്നെ കണ്ടെത്തി ഡിസൈൻ പൂർത്തിയാക്കും. ഡിസൈനിലെ ഒരു പ്രത്യേക ഭാഗം മാത്രം മാറ്റണമെന്നുണ്ടോ? ഉദാഹരണത്തിന് ബാക്ക്ഗ്രൗണ്ട് ലൈറ്റിംഗ് അല്ലെങ്കിൽ ടെക്സ്റ്റ് ഫോണ്ട് മാത്രം മാറ്റാൻ പറഞ്ഞാൽ, ബാക്കിയുള്ള ഒരു ഭാഗത്തെയും ബാധിക്കാതെ അത് കൃത്യമായി ചെയ്തുതരും.
നിങ്ങളുടെ താല്പര്യങ്ങളും മുൻപ് ചെയ്ത ഡിസൈൻ സ്റ്റൈലുകളും എഐ ഓർത്തുവെക്കും (Memory Library). പിന്നീട് നിങ്ങൾ ഡിസൈൻ ചെയ്യുമ്പോൾ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ചുള്ള സജഷനുകൾ നൽകാൻ ഇതിലൂടെ എഐക്ക് സാധിക്കും.
ഒരു സിംഗിൾ പ്രോംപ്റ്റ് നൽകിയാൽ ഇൻസ്റ്റാഗ്രാം പോസ്റ്റ്, വെബ്സൈറ്റ് ബാനർ, ഇമെയിൽ ടെംപ്ലേറ്റ് തുടങ്ങി പല ചാനലുകൾക്കും വേണ്ട ഡിസൈനുകൾ ഒരേസമയം തയ്യാറാക്കാം (multi-channel projector).
സ്ലാക്ക് (Slack), ജിമെയിൽ, ഗൂഗിൾ കലണ്ടർ, നോഷൻ (Notion) തുടങ്ങിയ ആപ്പുകളുമായി ക്യാൻവയെ ബന്ധിപ്പിക്കാം. ഇത് വഴി വിവരങ്ങൾ നേരിട്ട് ശേഖരിച്ച് ഡിസൈനുകൾ നിർമ്മിക്കാനാകും. വെബ് സെർച്ച് ചെയ്യാനും, ഡിസൈനുകൾ നിശ്ചിത സമയത്ത് ഓട്ടോമാറ്റിക്കായി പബ്ലിഷ് ചെയ്യാനുമുള്ള (Scheduling) സൗകര്യവും പുതിയ അപ്‌ഡേറ്റിലുണ്ട്. വരും ആഴ്ചകളിൽ ഉപയോക്താക്കൾക്ക് ക്യാൻവ AI 2.0 ലഭ്യമായിത്തുടങ്ങും.
Summary :Canva has launched Canva AI 2.0, an agentic design system that acts like a personal assistant, enabling users to create designs using text, voice, or sketches. It features smart editing, memory-based personalization, and the ability to generate multi-channel designs from a single prompt. The platform also integrates with apps like Slack, Gmail, and Notion, while offering web search and automated publishing features.