മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ ഡിസൈനുകൾ ഒരുക്കാം!കോമിക് സ്ട്രിപ്പുകളും സ്റ്റോറി ബോർഡുകളും നിമിഷങ്ങൾക്കുള്ളിൽ: ChatGPT Images 2.0 അവതരിപ്പിച്ചു
Open AI യുടെ പുതിയ ഇമേജ് ജനറേഷൻ മോഡലായ ChatGPT Images 2.0 അവതരിപ്പിച്ചു. പഴയ മോഡലുകളിൽ നിന്ന് വ്യത്യസ്തമായി, ഉപയോക്താവിന്റെ ആവശ്യങ്ങൾ ആഴത്തിൽ മനസ്സിലാക്കി, കൃത്യമായ പ്ലാനിംഗിലൂടെ ചിത്രങ്ങൾ നിർമ്മിക്കുന്ന രീതിയാണിതിലുള്ളത്.
ഈ മോഡലിന്റെ പ്രധാന സവിശേഷത Instant Mode, Thinking Mode എന്നീ ‘ഡ്യൂവൽ മോഡ് സിസ്റ്റങ്ങളാണ് ’. Instant Mode വേഗത്തിലുള്ള ഔട്ട്പുട്ടുകൾ നൽകുമ്പോൾ, Thinking Mode കൂടുതൽ ആഴത്തിൽ ചിന്തിച്ച്, ആവശ്യമായപ്പോൾ വെബ് സെർച്ച് ഉൾപ്പെടെ ഉപയോഗിച്ച് കൂടുതൽ കൃത്യതയുള്ള ഇമേജുകൾ സൃഷ്ടിക്കുന്നു.
ഈ പുതിയ പതിപ്പ് ‘വിഷ്വൽ ഇന്റലിജൻസ്’ (Visual Intelligence) ഉൾക്കൊള്ളുന്നതാണ്. ചിത്രങ്ങളിൽ മുഴുവൻ പാരഗ്രാഫുകൾ, ലേബലുകൾ, മൾട്ടിലിംഗ്വൽ ടെക്സ്റ്റുകൾ (ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, ജാപ്പനീസ്, ചൈനീസ് എന്നിവ ഉൾപ്പെടെ) കൃത്യമായി നൽകാൻ ഇതിന് കഴിയും.
ഒരു പ്രോംപ്റ്റിൽ നിന്ന് തന്നെ മാഗസിൻ ലേഔട്ടുകൾ, കോമിക് സ്ട്രിപ്പുകൾ, ഡിസൈൻ മോക്കപ്പുകൾ എന്നിവ നിർമ്മിക്കാൻ സാധിക്കും. അതിസൂക്ഷ്മമായ വിശദാംശങ്ങളോടു കൂടിയ ഹൈ-റെസല്യൂഷൻ (2K) ചിത്രങ്ങൾ ഇനി ചാറ്റ് ജിപിടിയിലൂടെ നിർമ്മിക്കാം. റഫറൻസ് ചിത്രങ്ങൾ നൽകി അവയ്ക്കനുസരിച്ചുള്ള മാറ്റങ്ങൾ വരുത്താനും ഒരേ കഥാപാത്രത്തെ തന്നെ പല സീനുകളിൽ നിലനിർത്താനും (Consistency) ഈ മോഡലിന് പ്രത്യേക കഴിവുണ്ട്. ChatGPT പ്ലാറ്റ്‌ഫോമിലും API വഴിയും ഈ സേവനം ലഭ്യമാണ്.
ഡിസൈൻ, കമ്മ്യൂണിക്കേഷൻ, പ്രോബ്ലം സോൾവിംഗ് തുടങ്ങിയ ആവശ്യങ്ങൾക്കുള്ള ഒരു പ്രൊഫഷണൽ ടൂളായി ചാറ്റ് ജിപിടി മാറിയിരിക്കുകയാണ്.
Summary : OpenAI has introduced ChatGPT Images 2.0, an advanced image generation model that uses deeper understanding and planning to create precise, high-quality visuals. With features like Instant and Thinking Modes, multilingual text rendering, and multi-image generation, it transforms ChatGPT into a powerful tool for design, communication, and problem-solving.