അനുവാദമില്ലാതെ താരങ്ങളുടെ മുഖം ഇനി ആർക്കും മോഷ്ടിക്കാനാവില്ല! ഡീപ്ഫേക്ക് തടയാൻ യൂട്യൂബ്
സെലിബ്രിറ്റികളുടെയും പ്രമുഖ വ്യക്തികളുടെയും അനുവാദമില്ലാതെ അവരുടെ മുഖം എഐ ഉപയോഗിച്ച് പുനർനിർമ്മിക്കുന്നത് (AI Likeness) കണ്ടെത്താൻ അത്യാധുനിക സംവിധാനവുമായി യൂട്യൂബ്.
AI ‘ലൈക്ക്നസ് ഡിറ്റക്ഷൻ’ (AI Likeness ഡിറ്റക്ഷൻ )സംവിധാനമാണ് അവതരിപ്പിച്ചത്. 2026 ഏപ്രിൽ 20 മുതൽ ഹോളിവുഡിലെ പ്രമുഖ ടാലന്റ് ഏജൻസികളായ CAA, UTA, WME എന്നിവയിലെ താരങ്ങൾക്ക് ഈ സുരക്ഷാ ഫീച്ചർ ലഭ്യമായിത്തുടങ്ങി. സ്വന്തമായി യൂട്യൂബ് ചാനൽ ഇല്ലാത്ത താരങ്ങൾക്കും ഇനി ഈ സംവിധാനത്തിന്റെ ഭാഗമാകാം.
പാട്ടുകൾക്ക് നൽകുന്ന ‘Content ID’ പോലെ തന്നെ, ഓരോ വ്യക്തിയുടെയും മുഖത്തിന്റെ പ്രത്യേകതകൾ തിരിച്ചറിയാൻ ഈ ടൂളിന് സാധിക്കും. ഒരു സെൽഫി വീഡിയോയും ഗവൺമെന്റ് അംഗീകരിച്ച തിരിച്ചറിയൽ രേഖയും നൽകി താരങ്ങൾക്ക് ഇതിൽ രജിസ്റ്റർ ചെയ്യാം. യൂട്യൂബിലേക്ക് അപ്ലോഡ് ചെയ്യുന്ന പുതിയ വീഡിയോകളിൽ ഇവരുടെ മുഖത്തിന് സമാനമായ AIനിർമ്മിത രൂപങ്ങൾ ഉണ്ടോ എന്ന് സിസ്റ്റം സ്വയം പരിശോധിക്കും.
പകർപ്പവകാശ ലംഘനം (Copy Rights ) കണ്ടെത്തിയാൽ ആ വീഡിയോ നീക്കം ചെയ്യാൻ റൈറ്റ്സ് ഹോൾഡർക്ക് (Rights Holder) അപേക്ഷ നൽകാം. എന്നാൽ പാരഡി, ആക്ഷേപഹാസ്യം (Satire) എന്നിവയെ യൂട്യൂബ് ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
2026 ഫെബ്രുവരിയിൽ ബൈറ്റ്പ്ലസിന്റെ ‘Seedance 2.0’ എന്ന ടൂൾ ഉപയോഗിച്ച് സെലിബ്രിറ്റികളുടെ അതിശയകരമായ ഡീപ്ഫേക്കുകൾ നിർമ്മിക്കപ്പെട്ടത് വലിയ വിവാദമായിരുന്നു. ഇതിനെതിരെ സിനിമാ പ്രവർത്തകരുടെ സംഘടനയായ MPA (Motion Picture Association) ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് യൂട്യൂബിന്റെ പുതിയ നീക്കം.
സുരക്ഷയ്ക്കായി നൽകുന്ന ബയോമെട്രിക് വിവരങ്ങൾ (ഫേസ് , ഐഡി) AI മോഡലുകളെ പരിശീലിപ്പിക്കാൻ ഉപയോഗിക്കില്ലെന്ന് യൂട്യൂബ് വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ മുൻപ് ജെമിനി (Gemini) പോലുള്ള മോഡലുകളെ പരിശീലിപ്പിക്കാൻ യൂട്യൂബ് വീഡിയോകൾ ഉപയോഗിച്ചത് ഉയർത്തിക്കാട്ടി ചില ഗവേഷകർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.
Summary : YouTube has introduced an AI likeness detection system to identify and flag unauthorized AI-generated replicas of celebrities’ faces, now available to major Hollywood talent agencies. While it allows rights holders to request removals, concerns remain over biometric data usage and past use of YouTube content in training AI models.