AI അഭിനേതാക്കൾക്കും ഇനി ശമ്പളം! ഹോളിവുഡിലെ ആദ്യ AI പേയ്മെന്റ് സിസ്റ്റം XR അവതരിപ്പിച്ചു
AI പെർഫോർമേഴ്സിന് പ്രതിഫലം നൽകുന്നതിനായി ഹോളിവുഡിൽ ആദ്യമായി സമഗ്ര പേയ്മെന്റ് സംവിധാനം അവതരിപ്പിച്ച് Extreme Reach (XR). മനുഷ്യ അഭിനേതാക്കളെ പോലെ തന്നെ AI അടിസ്ഥാനമാക്കിയ കഥാപാത്രങ്ങൾക്കും നിയമപരമായ പ്രതിഫലം ഉറപ്പാക്കുകയാണ് ഈ സംവിധാനത്തിന്റെ ലക്ഷ്യം. AI) ഉപയോഗിച്ച് നിർമ്മിക്കുന്ന പെർഫോമർമാർക്ക് കൃത്യമായ പ്രതിഫലം നൽകുന്നതിനായി ലോകത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം നിലവിൽ വരുന്നത്.
ഈ സംവിധാനത്തിൽ രണ്ട് വിഭാഗങ്ങളാണ് പ്രധാനമായും ഉൾപ്പെടുന്നത് — യഥാർത്ഥ ആളുകളുടെ രൂപത്തെ അടിസ്ഥാനമാക്കി സൃഷ്ടിക്കുന്ന ‘ഡിജിറ്റൽ റെപ്ലിക്കകൾ’ (Digital Replicas)യും പൂർണ്ണമായും AI സൃഷ്ടിച്ച ‘സിന്തറ്റിക് പെർഫോർമേഴ്സ്’ (Synthetic Performers)യും. SAG-AFTRAയുടെ 2025 കൊമേഴ്ഷ്യൽ കരാറിന്റെ അടിസ്ഥാനത്തിലാണ് ഈ പേയ്മെന്റ് സംവിധാനം പ്രവർത്തിക്കുന്നത്.
Digital Replicas: നിലവിലുള്ളതോ മുമ്പ് ജീവിച്ചിരുന്നതോ ആയ ഒരു നടന്റെ രൂപമോ ശബ്ദമോ എഐ വഴി പുനർനിർമ്മിക്കുന്നതിനെയാണിത്. ഈ രീതിയിൽ ലഭിക്കുന്ന പ്രതിഫലം ആ നടനോ അല്ലെങ്കിൽ അവരുടെ കുടുംബത്തിനോ ലഭിക്കും.
ഉദാഹരണത്തിന്, 2025 ഏപ്രിലിൽ അന്തരിച്ച പ്രശസ്ത നടൻ വാൽ കിൽമർ (Val Kilmer) ‘As Deep as the Grave’ എന്ന ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കിൽമറിന്റെ കുടുംബത്തിന്റെ അനുവാദത്തോടെയും അദ്ദേഹം നൽകിയ പഴയ ഓഡിയോകൾ ഉപയോഗിച്ചുമാണ് എഐ ഈ കഥാപാത്രത്തെ സൃഷ്ടിച്ചത്. ഇതിനുള്ള പ്രതിഫലം കിൽമറിന്റെ മക്കൾക്കായിരിക്കും ലഭിക്കുക.
Synthetic Performers: യഥാർത്ഥത്തിലുള്ള ഒരു വ്യക്തിയുമായും ബന്ധമില്ലാത്ത, എഐ ഉപയോഗിച്ച് മാത്രം സൃഷ്ടിച്ചെടുക്കുന്ന സാങ്കേതിക കഥാപാത്രങ്ങളാണിവ. ഇത്തരത്തിലുള്ള എഐ കഥാപാത്രങ്ങൾ പരസ്യങ്ങളിൽ അഭിനയിക്കുമ്പോൾ ലഭിക്കുന്ന തുക നേരിട്ട് SAG-AFTRA-യുടെ പെൻഷൻ, ഹെൽത്ത് ഫണ്ടുകളിലേക്കാണ് പോകുന്നത്.
എന്തുകൊണ്ട് ഈ പേയ്മെന്റ് സിസ്റ്റം?
മനുഷ്യരായ നടീനടന്മാരെ ഒഴിവാക്കി കുറഞ്ഞ ചിലവിൽ എഐയെ ഉപയോഗിക്കുന്നത് തടയാനും, സിനിമാ മേഖലയിലെ തൊഴിൽ സുരക്ഷ ഉറപ്പാക്കാനുമാണ് ഇത്തരമൊരു നിയമം കൊണ്ടുവന്നത്. എഐയെ ഉപയോഗിക്കുമ്പോഴും കൃത്യമായ നികുതിയും പ്രതിഫലവും നൽകേണ്ടി വരുന്നത് വഴി മനുഷ്യരായ കലാകാരന്മാർക്ക് തുല്യമായ അവസരങ്ങൾ ലഭിക്കുമെന്ന് യൂണിയൻ കരുതുന്നു.
എഐ ഉപയോഗിച്ച് നിർമ്മിക്കുന്ന കഥാപാത്രങ്ങൾ പല പരസ്യങ്ങളിലും വിവിധ പ്ലാറ്റ്ഫോമുകളിലുമായി ഒരേസമയം പ്രത്യക്ഷപ്പെടുന്നതിനാൽ, അവയെ ട്രാക്ക് ചെയ്യുകയും അനുയോജ്യമായ പേയ്മെന്റുകൾ കണക്കാക്കാൻ XR പ്ലാറ്റ്ഫോമിന് സാധിക്കും.
Summary : Extreme Reach (XR) has introduced the first comprehensive payment system for AI performers in Hollywood, ensuring fair compensation for both digital replicas of real actors and fully synthetic characters under the SAG-AFTRA framework.
The platform tracks AI-generated performances across projects and routes payments either to the actor (or their estate) or to union funds, aiming to protect jobs and maintain fairness in the industry.