Ai Filmmaking News Weekly Roundup

1. മലയാളം ഉൾപ്പെടെയുള്ള ഭാഷകളിൽ ഡിസൈനുകൾ ഒരുക്കാം!കോമിക് സ്ട്രിപ്പുകളും സ്റ്റോറി ബോർഡുകളും നിമിഷങ്ങൾക്കുള്ളിൽ: ChatGPT Images 2.0 അവതരിപ്പിച്ചു

ഈ മോഡലിന്റെ പ്രധാന സവിശേഷത Instant Mode, Thinking Mode എന്നീ ‘ഡ്യൂവൽ മോഡ് സിസ്റ്റങ്ങളാണ് ’. Instant Mode വേഗത്തിലുള്ള ഔട്ട്പുട്ടുകൾ നൽകുമ്പോൾ, Thinking Mode കൂടുതൽ ആഴത്തിൽ ചിന്തിച്ച്, ആവശ്യമായപ്പോൾ വെബ് സെർച്ച് ഉൾപ്പെടെ ഉപയോഗിച്ച് കൂടുതൽ കൃത്യതയുള്ള ഇമേജുകൾ സൃഷ്ടിക്കുന്നു.

2. ക്വാളിറ്റിയിൽ ഇനി വിട്ടുവീഴ്ചയില്ല; Kling AI 4K മോഡ് അവതരിപ്പിച്ചു

‘Video 3.0’ സീരീസിൽ പുതിയ 4K മോഡ് അവതരിപ്പിച്ചതോടെ, ഇനി ഒരു ക്ലിക്കിൽ തന്നെ സിനിമാറ്റിക് നിലവാരത്തിലുള്ള 4K വീഡിയോകൾ സൃഷ്ടിക്കാൻ സാധിക്കും. ഷാർപ്പായിട്ടുള്ള ദൃശ്യങ്ങളും അതിസൂക്ഷ്മമായ വിശദാംശങ്ങളും (Rich details) പുതിയ 4K മോഡ് വാഗ്ദാനം ചെയ്യുന്നു.

3. മികച്ച ‘ഏജന്റിക്’ കോഡിംഗും പ്രവർത്തന ശേഷിയും; കരുത്തുറ്റ ‘GPT-5.5’ അവതരിപ്പിച്ചു.

മൂന്ന് വേരിയന്റുകളിലായാണ് ഈ മോഡലുകൾ എത്തുന്നത്: ബേസ് മോഡൽ (GPT-5.5), കൂടുതൽ ചിന്താശേഷിയുള്ള ‘തിങ്കിംഗ്’ (Thinking), പ്രൊഫഷണലുകൾക്കായുള്ള ‘പ്രോ’ (Pro) എന്നിവയാണവ. പ്രോഗ്രാമിംഗ് രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള ‘ഏജന്റിക് കോഡിംഗ്’ (Agentic Coding) ആണ് ഇതിന്റെ പ്രധാന സവിശേഷത.

4. ഷൂട്ട് കഴിഞ്ഞ് ലൈറ്റിംഗ് മാറ്റണോ? ടെൻഷൻ വേണ്ട: ‘UniRelight’ സാങ്കേതികവിദ്യയുമായി NVIDIA

വീഡിയോയിലെ ദൃശ്യങ്ങളുടെ ക്വാളിറ്റിയോ സ്വാഭാവികതയോ നഷ്ടപ്പെടാതെ തന്നെ പ്രകാശസംവിധാനങ്ങൾ മാറ്റാൻ കഴിയുന്ന ‘UniRelight’ എന്ന എഐ സിസ്റ്റം NVIDIA അവതരിപ്പിച്ചു. പകൽ എടുത്ത ഒരു വീഡിയോ രാത്രി എടുത്തതുപോലെയോ അല്ലെങ്കിൽ മറ്റൊരു നിറത്തിലുള്ള വെളിച്ചത്തിലോ മാറ്റാൻ ഈ സിസ്റ്റത്തിന് സാധിക്കും. ഗ്ലാസ്, ലോഹങ്ങൾ, സുതാര്യമായ വസ്തുക്കൾ എന്നിവയിലെ വെളിച്ചത്തിന്റെ പ്രതിഫ

5. ലൂമയുടെ ‘AI ഏജന്റുകൾ’ എത്തി; റോ ഫയലുകൾ നൽകൂ, സിനിമയാക്കി മാറ്റൂ

റോ ക്ലിപ്പുകളും (Raw clips) ഓഡിയോയും നൽകിയാൽ നിമിഷങ്ങൾക്കുള്ളിൽ മനോഹരമായ വീഡിയോ തയ്യാറാക്കി നൽകുന്ന “Luma Agents” അവതരിപ്പിച്ചു. പ്രൊഫഷണൽ എഡിറ്റർമാർ മണിക്കൂറുകൾ എടുത്ത് ചെയ്യുന്ന ജോലികൾ വെറും സെക്കൻഡുകൾക്കുള്ളിൽ പൂർത്തിയാക്കാൻ Luma യുടെ ഈ AI ഏജന്റുകൾക്ക് സാധിക്കും.

6. ഓരോ ക്യാമറ മൂവ്‌മെന്റും ഇനി നിങ്ങൾക്ക് നിയന്ത്രിക്കാം. ലിയോനാർഡോയുടെ സീഡാൻസ് 2.0 അവതരിപ്പിച്ചു

Seedance 2.0യും Seedance 2.0 Fast-ഉം ഇപ്പോൾ Leonardo പ്ലാറ്റ്‌ഫോമിൽ ലഭ്യമായി. ഓരോ തവണയും വലിയ പ്രോംപ്റ്റുകൾ (Prompts) ടൈപ്പ് ചെയ്യുന്നതിന് പകരം, പഴയ വീഡിയോകളോ ചിത്രങ്ങളോ റെഫറൻസായി നൽകി പുതിയ വീഡിയോകൾ എഡിറ്റ് ചെയ്യാൻ ഇനി സാധിക്കും.

7. ഇനി ക്വാളിറ്റിയിൽ വിട്ടുവീഴ്ചയില്ല! 1080p വീഡിയോകൾ നേരിട്ട് നിർമ്മിച്ച് ‘ഡ്രീമിന സീഡാൻസ് 2.0

Seedance 2.0 അപ്‌ഡേറ്റിലൂടെ ഇനി മുതൽ 1080p ഫുൾ എച്ച്‌ഡി (Full HD) വീഡിയോകൾ നേരിട്ട് നിർമ്മിക്കാൻ സാധിക്കും. ടെക്സ്റ്റ്, ഇമേജ്, ഓഡിയോ, വീഡിയോ എന്നിവ ഉൾപ്പെടുന്ന മൾട്ടിമോഡൽ ഇൻപുട്ടുകൾ ഉപയോഗിച്ച് കൂടുതൽ കൃത്യമായ വീഡിയോ നിർമ്മാണം നടത്താൻ ഈ മോഡലിന് കഴിയും.

8. മലയാളം ടെക്സ്റ്റ് ഉൾപ്പടെ ഇമേജ് റെഡി; GPT Image 2.0- മാജിക് OpenArt-ൽ

സ്ലൈഡുകൾ, പോസ്റ്ററുകൾ, ഇൻഫോഗ്രാഫിക്സുകൾ എന്നിവയിൽ മലയാളം ഉൾപ്പെടെയുള്ള വിവിധ ഭാഷകളിൽ കൃത്യമായ ടൈപ്പോഗ്രഫിയോടെ ടെക്സ്റ്റ് ഉൾപ്പെടുത്താൻ ഈ മോഡലിന് സാധിക്കും. ഡിസൈനുകൾക്ക് ആവശ്യമായ സ്ട്രക്ചർ (Layout) കൃത്യമായി പാലിക്കാൻ ഇതിന് കഴിയും. ഒരു മാഗസിൻ കവർ അല്ലെങ്കിൽ ഒരു സ്ലൈഡ് ഡെക്ക് നിർമ്മിക്കാൻ ഇത് ഏറെ അനുയോജ്യമാണ്.

9. കാഴ്ചകൾ മാറുന്നു, ആംഗിളുകളും! OpenArt Multi View എത്തി

‘ഓപ്പൺആർട്ട് അവതരിപ്പിച്ച ‘Multi View’ എന്ന പുതിയ ഫീച്ചറിലൂടെ, നിങ്ങൾ പനൽകുന്ന ഒരൊറ്റ ചിത്രത്തിൽ നിന്ന് അതിന്റെ പലവിധത്തിലുള്ള Multiple Shots നിമിഷങ്ങൾക്കുള്ളിൽ നിർമ്മിക്കാൻ സാധിക്കും. ഒരൊറ്റ ഇൻപുട്ടിൽ നിന്ന് തന്നെ ചിത്രത്തിന്റെ എല്ലാ സാധ്യതകളും കണ്ടെത്തി വിവിധ രീതികളിൽ അവതരിപ്പിക്കുന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത.

10. ഒരു പ്രോംപ്റ്റിൽ നിന്ന് 20 സെക്കൻഡ് വീഡിയോ; OpenArt -ൽ Smart Shot അവതരിപ്പിച്ചു

നിങ്ങൾ നൽകുന്ന ആശയത്തിനനുസരിച്ച് കഥാപാത്രങ്ങൾ, ബാക്ക്ഗ്രൗണ്ട് , സ്റ്റോറിബോർഡ്, ക്യാമറ ആംഗിളുകൾ എന്നിവ ഇത് സ്വയം പ്ലാൻ ചെയ്യുന്നു. വെറുമൊരു വീഡിയോ എന്നതിലുപരി വൈഡ് ഷോട്ടുകൾ (Wide), ക്ലോസപ്പുകൾ (Close-up), കട്ടവേകൾ (Cutaways) എന്നിവ ഉൾപ്പെടുത്തി എഡിറ്റ് ചെയ്ത ഒരു സീൻ തന്നെ ഇത് നൽകുന്നു.