ഫോട്ടോഷോപ്പിൽ ഇനി റിയൽ ടൈം സ്കെച്ചിംഗും ലെയർ ഡീകമ്പോസിംഗും;പുതിയ പ്ലഗിനുമായി ഹിഗ്സ്ഫീൽഡ്

ഫോട്ടോഷോപ്പ് ഉപയോക്താക്കൾക്ക് ഇനി വരയും എഡിറ്റിംഗും കൂടുതൽ എളുപ്പമാകും. ‘ഹിഗ്സ്ഫീൽഡ്’പ്ലഗിൻ (Higgsfield) ഇപ്പോൾ അഡോബി ഫോട്ടോഷോപ്പിൽ ലഭ്യമായിത്തുടങ്ങി. ഡിസൈനർമാരുടെയും ഡിജിറ്റൽ ആർട്ടിസ്റ്റുകളുടെയും ക്രിയേറ്റീവ് വർക്കുകൾ വേഗത്തിലാക്കാൻ സഹായിക്കുന്ന മൂന്ന് പ്രധാന സവിശേഷതകളാണ് ഈ പുതിയ പ്ലഗിനിൽ അവതരിപ്പിച്ചിരിക്കുന്നത് .

1. റിയൽ ടൈം സ്കെച്ചിംഗ്

നിങ്ങൾ ഫോട്ടോഷോപ്പിൽ ഒരു ലളിതമായ സ്കെച്ച് വരയ്ക്കുമ്പോൾ തന്നെ, അതിനെ തത്സമയം (Real-time) പൂർണ്ണരൂപത്തിലുള്ള മനോഹരമായ ചിത്രമാക്കി മാറ്റാൻ ഈ ഫീച്ചറിന് സാധിക്കും. ഉപയോക്താവ് ആവശ്യപ്പെടുന്ന ഏത് സ്റ്റൈലിലും ഇമേജുകൾ നിമിഷങ്ങൾക്കകം തയാറാക്കി നൽകാൻ ഇതിനു കഴിയും.

2. ഡീകമ്പോസ് ലെയറുകൾ

ഏതൊരു സാധാരണ ചിത്രത്തെയും എഡിറ്റ് ചെയ്യാൻ പാകത്തിലുള്ള വ്യത്യസ്ത ലെയറുകളാക്കി (Editable Layers) മാറ്റാൻ ഹിഗ്സ്ഫീൽഡിന് സാധിക്കും. ഒരു ചിത്രത്തിലെ പശ്ചാത്തലവും (Background) പ്രധാന ഘടകങ്ങളും വേർതിരിച്ച് എഡിറ്റ് ചെയ്യേണ്ടി വരുമ്പോൾ ഗ്രാഫിക് ഡിസൈനർമാർക്ക് ഇത് ഏറെ സഹായകരമാകും.

3. റീസ്റ്റൈലിംഗ്

ഒരു ഫോട്ടോയിലെ പ്രോംപ്റ്റുകൾ (Prompts) നൽകിക്കൊണ്ടോ അല്ലെങ്കിൽ ഇതിലുള്ള പ്രീസെറ്റുകൾ (Presets) ഉപയോഗിച്ചോ പൂർണ്ണമായും റീസ്റ്റൈൽ ചെയ്യാൻ സാധിക്കും.

ചിത്രങ്ങൾ വരയ്ക്കുന്നത് മുതൽ ഫൈനൽ എഡിറ്റിംഗ് വരെയുള്ള മുഴുവൻ ക്രിയേറ്റീവ് പ്രോസസ്സും ഇനി ഫോട്ടോഷോപ്പിന് ഉള്ളിൽ തന്നെ വളരെ വേഗത്തിൽ ചെയ്തെടുക്കാൻ ഹിഗ്സ്ഫീൽഡ് പ്ലഗിൻ സഹായിക്കും.

ഇന്ത്യയിലെ ആദ്യ Comprehensive AI Filmmaking പഠിക്കാം.https://sostorytelling.com/

Summary : The new Higgsfield AI plugin for Adobe Photoshop streamlines the entire creative workflow by allowing users to convert sketches into finished images in real time and easily restyle photos using prompts or presets. Additionally, it enables designers to instantly decompose any standard image into editable layers, making complex background and element separation incredibly efficient.