ഇനി ചാറ്റ് ചെയ്യ്ത് വീഡിയോ നിർമ്മിക്കാം; ‘വൈബ് ഡയറക്റ്റിംഗ്’ സാങ്കേതികവിദ്യയുമായി OpenArt
വീഡിയോകളും സിനിമകളും നിർമ്മിക്കുന്ന രീതിയെ പൂർണ്ണമായും മാറ്റിമറിക്കാൻ പോകുന്ന പുതിയ എഐ സംവിധാനവുമായി ഓപ്പൺആർട്ട് (OpenArt). നിങ്ങളുടെ മനസ്സിലുള്ള ആശയങ്ങൾ വെറും സംഭാഷണങ്ങളിലൂടെ (Chat) ദൃശ്യരൂപത്തിലാക്കാൻ സഹായിക്കുന്ന ‘ഓപ്പൺആർട്ട് ഡയറക്ടർ’ (OpenArt Director) പ്ലാറ്റ്ഫോം കമ്പനി അവതരിപ്പിച്ചു. ഇതോടൊപ്പം വീഡിയോ നിർമ്മാണ രംഗത്ത് ‘വൈബ് ഡയറക്റ്റിംഗ്’ (Vibe Directing) എന്ന പുതിയൊരു ആശയത്തിനും തുടക്കമിടുന്നു.
കോഡിംഗ് അറിവില്ലാത്തവർക്കും വെറും ആശയവിനിമയത്തിലൂടെ സോഫ്റ്റ്വെയർ നിർമ്മിക്കാൻ സഹായിച്ച ‘വൈബ് കോഡിംഗ്’ പോലെ, സാധാരണക്കാർക്കും പ്രൊഫഷണൽ ക്വാളിറ്റിയുള്ള വീഡിയോകൾ നിർമ്മിക്കാൻ സഹായിക്കുന്നതാണ് ഈ ‘വൈബ് ഡയറക്റ്റിംഗ്’.
നിങ്ങൾക്ക് ആവശ്യമുള്ള ദൃശ്യം എന്താണെന്ന് എഐ ടൂളിനോട് വ്യക്തമാക്കുക. തുടർന്ന് ചാറ്റ് ചെയ്തുകൊണ്ട് അതിലെ മാറ്റങ്ങൾ വരുത്തി ദൃശ്യത്തെ പൂർണ്ണതയിൽ (Perfection) എത്തിക്കാൻ സാധിക്കും. ഒരു സാധാരണക്കാരന്റെ ഭാവനയിലുള്ള ആശയത്തെ പോലും ഒരു പ്രൊഫഷണൽ ഫിലിം മേക്കർ ചെയ്യുന്ന അതേ ക്വാളിറ്റിയിൽ നിർമ്മിച്ചെടുക്കാൻ ഈ സിസ്റ്റത്തിന് സാധിക്കും.
Summary: OpenArt has launched “OpenArt Director,” introducing a revolutionary “Vibe Directing” concept that allows anyone to generate professional-quality videos simply by describing their ideas through text chat. Mirroring how vibe coding transformed software development, this conversational AI platform empowers everyday creators to bring their imagination to life with the precision of a professional filmmaker.