ആദ്യ ഹൈബ്രിഡ് AI ആനിമേഷൻ സിനിമയുമായി Higgsfield.”
ആദ്യ എഐ ആനിമേറ്റഡ് ചിത്രം പ്രമുഖ എഐ പ്ലാറ്റ്ഫോമായ ഹിഗ്സ്ഫീൽഡ് (Higgsfield)പുറത്തിറക്കി . ‘കോക് ബോറു’ (Kök Börü) എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രമാണ് ഇപ്പോൾ വലിയ ചർച്ചയായിരിക്കുന്നത്.പരമ്പരാഗത ആനിമേഷൻ രീതികളും (Traditional Animation) ഹിഗ്സ്ഫീൽഡിന്റെ അത്യാധുനിക എഐ ടൂളായ സീഡാൻസ് 2.0 (Seedance 2.0 in 4K) സാങ്കേതികവിദ്യയും ഒരുമിച്ച് ചേർത്തുള്ള ലോകത്തിലെ ആദ്യത്തെ ‘ഹൈബ്രിഡ് പ്രൊഡക്ഷൻ’ (Hybrid Production) സിനിമയാണിത്.
ചിത്രത്തിന്റെ വിഷ്വലുകൾക്ക് 4K ക്വാളിറ്റി നൽകാൻ ജനറേറ്റീവ് എഐ മോഡലായ സീഡാൻസ് 2.0-ക്ക് സാധിച്ചിട്ടുണ്ട്. പുതിയ ഫിലിംമേക്കേഴ്സിനെയും എഐ ക്രിയേറ്റർമാരെയും സഹായിക്കുന്നതിനായി ഈ സിനിമയ്ക്ക് ഉപയോഗിച്ച ഓരോ കീഫ്രെയിമുകളും (Keyframes), എഐ പ്രോംപ്റ്റുകളും (Prompts) പൂർണ്ണമായും ഓപ്പൺ സോഴ്സ് ആയി (സൗജന്യമായി പഠിക്കാനും ഉപയോഗിക്കാനുമായി) വിട്ടുനൽകുമെന്നും ഹിഗ്സ്ഫീൽഡ് പ്രഖ്യാപിച്ചു. ട്രെയ്ലർ കാണാം.👇
Summary: Higgsfield has released its first AI-animated film, “Kök Börü,” making it the world’s first hybrid production that blends traditional animation with their advanced 4K Seedance 2.0 AI technology. To support filmmakers and creators, the company has open-sourced the entire creative pipeline, providing free access to all the film’s keyframes and AI prompts.