ഒരു പ്രോംപ്റ്റ് നൽകിയാൽ ബാക്ക്ഗ്രൗണ്ട് ക്ലീനാകും; ഒപ്പം 18 ഭാഷകളിൽ ഡബ്ബിംഗും: പ്രീമിയറിലും ഡാവിഞ്ചി റിസോൾവിലും ഗൂഗിളിന്റെ ‘Gemini Omni Flash’, Seed Audio 1.0
ഗൂഗിളിന്റെ Gemini Omni Flash, Seed Audio 1.0 എന്നീ AI മോഡലുകൾ ഇനി അഡോബി പ്രീമിയർ പ്രോ (Adobe Premiere Pro), ഡാവിഞ്ചി റിസോൾവ് സ്റ്റുഡിയോ (DaVinci Resolve Studio) എന്നിവയിലും ലഭ്യമാകും. ഹിഗ്സ്ഫീൽഡ് പ്ലഗിനുകൾ (Higgsfield Plugins) വഴിയാണ് ഈ രണ്ട് പവർഫുൾ എഐ ഫീച്ചറുകൾ എഡിറ്റിംഗ് സോഫ്റ്റ്വെയറുകളിലേക്ക് നേരിട്ട് എത്തിച്ചിരിക്കുന്നത്. ഇനിമുതൽ എഡിറ്റിംഗ് ടൈംലൈനിൽ വെച്ച് തന്നെ ക്രിയേറ്റർമാർക്ക് സങ്കീർണ്ണമായ പല പ്രൊസസ്സുകളും വെറും ടെക്സ്റ്റ് പ്രോംപ്റ്റുകൾ വഴി വളരെ ലളിതമായി ചെയ്യാൻ സാധിക്കും.
വീഡിയോയുടെ ബാക്ക്ഗ്രൗണ്ടിലുള്ള അനാവശ്യ ഒബ്ജക്റ്റുകൾ മാറ്റാൻ ഇനി മണിക്കൂറുകൾ റോട്ടോസ്കോപ്പ് ചെയ്യേണ്ടതില്ല. വെറുമൊരു പ്രോംപ്റ്റ് നൽകി ബാക്ക്ഗ്രൗണ്ട് ക്ലീൻ ചെയ്യാൻ ഇതിലൂടെ സാധിക്കും. ടൈംലൈനിൽ വെച്ച് തന്നെ ഒരു സീനിന്റെ വിവിധ ആംഗിളുകളിലുള്ള ഷോട്ടുകൾ എഐ സഹായത്തോടെ ജനറേറ്റ് ചെയ്യാം. ടൈംലൈനിൽ നേരിട്ട് മോഷൻ ഗ്രാഫിക്സുകൾ ആഡ് ചെയ്യാനും എഡിറ്റ് ചെയ്യാനും ഈ പ്ലഗിൻ സഹായിക്കും.
ഒരു ശബ്ദത്തെ മറ്റൊരു വോയ്സ് ടോണിലേക്ക് എളുപ്പത്തിൽ മാറ്റാം. എഴുതി നൽകുന്ന സ്ക്രിപ്റ്റുകളെ കൃത്യമായ വോയ്സ് ഓവർ ആയി മാറ്റിയെടുക്കാം. നിങ്ങളുടെ ഒരു വിഡിയോ ക്ലിപ്പ് വളരെ കൃത്യതയോടെ 18 വ്യത്യസ്ത ഭാഷകളിലേക്ക് നിമിഷങ്ങൾക്കുള്ളിൽ എഐ ഉപയോഗിച്ച് ഡബ്ബ് ചെയ്യാം.പ്രൊഫഷണൽ ഫിലിം മേക്കേഴ്സിനും കണ്ടന്റ് ക്രിയേറ്റർമാർക്കും തങ്ങളുടെ പോസ്റ്റ്-പ്രൊഡക്ഷൻ ജോലികൾ വളരെ വേഗത്തിലും ചിലവ് കുറഞ്ഞതുമായി തീർക്കാൻ ഇത് സഹായമാകും.
Summary:Google’s Gemini Omni Flash and Seed Audio 1.0 are now available in Adobe Premiere Pro and DaVinci Resolve Studio via Higgsfield Plugins. This integration allows creators to execute complex tasks like background cleanup, multi-shot generation, and audio dubbing into 18 languages directly within their editing timeline using text prompts.