പൂർണ്ണമായും എഐയിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം; ‘ഒഡീസിയസ്: ദി ഫാൾ’ ഉടൻ പുറത്തിറങ്ങും
പ്രശസ്ത ഇതിഹാസകാവ്യമായ ‘ദി ഒഡീസി’ (The Odyssey) ആസ്പദമാക്കി പൂർണ്ണമായും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) സാങ്കേതികവിദ്യയിൽ നിർമ്മിച്ച ഒരു ഫീച്ചർ ഫിലിം വരുന്നു. പ്രമുഖ എഐ ഫിലിം സ്റ്റുഡിയോയായ ഫൗണ്ടൻ 0 (Fountain 0)-യും പ്രശസ്ത എഐ ഫിലിം മേക്കറും സംവിധായകനുമായ ആഷ് കൂഷയും (Ash Koosha) ചേർന്നാണ് “ഒഡീസിയസ്: ദി ഫാൾ” (Odysseus: The Fall) എന്ന 135 മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രം Fountain 0’s -യുടെ ഔദ്യോവാടകയ്ക്കോ (Rent) വിലയ്ക്കോ വാങ്ങി കാണാൻ സാധിക്കും.
“ചെറുപ്പം മുതലേ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ച ഒന്നാണ് ഈ കഥ.”വർഷങ്ങളായി ഈ ഇതിഹാസത്തിന്റെ വ്യത്യസ്തമായ വ്യാഖ്യാനങ്ങളും പരിഭാഷകളും വായിച്ചപ്പോൾ ഒഡീസിയസ് എന്ന കഥാപാത്രത്തെക്കുറിച്ച് എനിക്കൊരു പ്രത്യേക കാഴ്ചപ്പാട് ഉണ്ടായിരുന്നു. ആ കാഴ്ചപ്പാട് ലോകത്തോട് വിളിച്ചുപറയണമെന്ന് ഞാൻ ആഗ്രഹിച്ചു. ഞങ്ങൾ ഞങ്ങളുടെ ആദ്യത്തെ എഐ ചിത്രം ചെയ്തപ്പോഴാണ്, ഈ കഥ ജനങ്ങളിലേക്ക് എത്തിക്കാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണെന്ന് മനസ്സിലായത്.” ” അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ കൂഷ വ്യക്തമാക്കി.
Summary: Director Ash Koosha and AI film studio Fountain 0 have announced “Odysseus: The Fall,” a 135-minute feature-length film adapted entirely through artificial intelligence from the classic epic “The Odyssey.” Driven by a lifelong obsession with the character of Odysseus, Koosha noted that their experience with a previous film proved this is the perfect time to bring his unique vision to audiences via their rental platform.