എഐക്ക് മനുഷ്യന്റെ വികാരങ്ങളെ തൊട്ടറിയാൻ സാധിക്കുമോ?കാൻ ലയൺസ് പുരസ്കാരം നേടിയ ‘L’Ultimo Uomo Reale’ ശ്രദ്ധേയമാകുന്നു
AI നിർമ്മിക്കുന്ന ദൃശ്യങ്ങൾക്ക് സൗന്ദര്യമുണ്ടെങ്കിലും വികാരങ്ങൾ പ്രകടിപ്പിക്കാൻ സാധിക്കുമോ? ഈ ചോദ്യത്തിന് മറുപടിയുമായി ലോകശ്രദ്ധ നേടുകയാണ് ലിവ്-ആക്ഷൻ പ്രൊഡക്ഷൻ ഹൗസായ ‘ലിപ്സ്റ്റിക്’ (Lipstick), പ്രശസ്ത സംവിധായകൻ സെബാസ്റ്റ്യൻ സ്ട്രാസർ (Sebastian Strasser) എന്നിവർ ചേർന്ന് അണിയിച്ചൊരുക്കിയ L’Ultimo Uomo Reale / The Last Real Man എന്ന സിനിമ. കാൻ ലയൺസ് (Cannes Lions) പുരസ്കാരം നേടിയ ഈ ചിത്രം, വെറുമൊരു റിയലിസ്റ്റിക് എഐ ഇമേജ് ജനറേഷനും അപ്പുറം കഥാപാത്രങ്ങളുടെ മികച്ച അഭിനയ മുഹൂർത്തങ്ങൾ പുനഃസൃഷ്ടിച്ചുകൊണ്ടാണ് ശ്രദ്ധേയമാകുന്നത്.
എഐ ഫിലിം മേക്കിംഗിലെ വലിയ വെല്ലുവിളിയായ ക്യാരക്ടർ കൺസിസ്റ്റൻസി ‘ (Character Consistency), എല്ലാ ഫ്രെയിമുകളിലും നിലനിൽക്കുന്ന സിനിമാറ്റിക് ക്വാളിറ്റി എന്നിവ നിലനിർത്താൻ സഹായിച്ചത് ക്ലിംഗ് എഐ (Kling AI) എന്ന വീഡിയോ ജനറേഷൻ ടൂളാണ്. ദൃശ്യങ്ങൾ നിർമ്മിക്കുന്നതിന് പകരം, മനുഷ്യന്റേതിന് തുല്യമായ പ്രകടനവും (Believable Performances) വൈകാരിക ആഴവും ദൃശ്യങ്ങളിൽ കൊണ്ടുവരാൻ ചിത്രത്തിന് സാധിച്ചു.
“ഏതാണ് യാഥാർഥ്യം ? (“what’s real?) എന്ന കാതലായ ചോദ്യത്തെ മുൻനിർത്തി നിർമ്മിച്ചിരിക്കുന്ന ഈ ഹ്രസ്വചിത്രം, എഐ ഫിലിം മേക്കിംഗിന്റെ ഭാവി വെറുമൊരു ടെക്നിക്കൽ പരീക്ഷണം മാത്രമല്ലെന്നും, അതിന് മനുഷ്യ മനസ്സിനെ സ്പർശിക്കുന്ന വികാരങ്ങൾ പകർന്നുനൽകാൻ കഴിയുമെന്നും തെളിയിക്കുന്നു.
ഫിലിം മേക്കർമാർക്കും എഐ ക്രിയേറ്റർമാർക്കും ഒരുപോലെ പ്രചോദനമാകുന്നതാണ് ഈ ചിത്രത്തിന്റെ ബിഹൈൻഡ് ദി സീൻസ് (Behind the scenes) വിശേഷങ്ങൾ.
Summary : Directed by Sebastian Strasser and produced by Lipstick, the Cannes Lions-winning short film L’Ultimo Uomo Reale leverages Kling AI to push the boundaries of AI filmmaking through emotionally expressive performances and flawless character consistency. By seamlessly blending cinema-quality visuals with convincing human emotion, the project demonstrates how “directed technology” can effectively explore deep narrative questions like “what’s real?”