2K റെസല്യൂഷനിൽ ഓഡിയോയും വീഡിയോയും ഒന്നിച്ചൊരുക്കാൻ മിനിമാക്സ് H3 എത്തി

ജനറൽ പർപ്പസ് ഓമ്നി-മോഡൽ ജനറേഷൻ മോഡലായ ‘മിനിമാക്സ് എച്ച് 3’ (MiniMax H3) പുറത്തിറങ്ങി . ടെക്സ്റ്റ്, ഇമേജ്, വീഡിയോ, ഓഡിയോ എന്നിവയെ ഒരേസമയം മനസ്സിലാക്കാനും നിർമ്മിക്കാനുമുള്ള അത്യാധുനിക ശേഷിയോടെയാണ് ഈ എഐ മോഡൽ എത്തിയിരിക്കുന്നത്.

2K റെസല്യൂഷനിലും വിഷ്വലുകൾക്ക് അനുയോജ്യമായ സ്റ്റീരിയോ ഓഡിയോയോടും കൂടി 15 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോകൾ ഒറ്റയടിക്ക് നിർമ്മിക്കാൻ മിനിമാക്സിന് സാധിക്കും. പ്രമുഖ ക്ലോസ്ഡ് സോഴ്സ് മോഡലുകളെ അപേക്ഷിച്ച് 2K റെസല്യൂഷൻ വീഡിയോ നിർമ്മാണത്തിന് മൂന്നിലൊന്നിൽ താഴെ മാത്രമാണ് ചെലവ് വരുന്നത്. 768p റെസല്യൂഷനിൽ പകുതിയിലും താഴെ ചെലവിൽ ഇത് ലഭ്യമാകും.

കൃത്യമായ ഇൻസ്ട്രക്ഷൻ ഫോളോയിംഗ്, മികച്ച വി2വി മോഷൻ ട്രാൻസ്ഫർ (V2V Motion Transfer), ബ്രാൻഡ് ലോഗോകളും ടെക്സ്റ്റുകളും കൃത്യമായി അവതരിപ്പിക്കാനുള്ള ശേഷി എന്നിവ ഇതിന്റെ പ്രത്യേകതയാണ്.എഐ ഫിലിംമേക്കിങ്, അഡ്വർടൈസിംഗ്, ബ്രാൻഡിംഗ്, ഈ-കൊമേഴ്സ്, പ്രൊഡക്റ്റ് ഡിസൈൻ, യുഐ/യുഎക്സ്, ഗെയിമിംഗ് മേഖലകൾക്ക് ഇത് വളരെയധികം പ്രയോജനം ചെയ്യും.

Summary: MiniMax has launched MiniMax H3, a general-purpose omni-modal AI model that jointly understands and generates text, images, video, and audio. It creates 15-second videos at 2K resolution with native stereo audio at less than a third of the cost of mainstream models, making high-end multimodal generation accessible for advertising, e-commerce, gaming, and filmmaking.