റൺവേയിൽ ഇനി ”ഫ്ലക്‌സ് 3′ (FLUX 3); ശബ്ദത്തോടൊപ്പം 20 സെക്കൻഡ് വീഡിയോ ഇനി ഉണ്ടാക്കാം

എഐ വീഡിയോ പ്രൊഡക്ഷൻ രംഗത്തെ പ്രമുഖ പ്ലാറ്റ്‌ഫോമായ റൺവേയിൽ (Runway) അത്യാധുനിക മോഡലായ ഫ്ലക്‌സ് 3(FLUX 3) അവതരിപ്പിച്ചു. വീഡിയോ ജനറേഷനിലും എഡിറ്റിംഗിലും കൂടുതൽ നിയന്ത്രണവും ഹൈ ക്വാളിറ്റിയും നൽകുന്നതാണ് ഈ പുതിയ അപ്‌ഡേറ്റ്.

ഓഡിയോയോടൊപ്പം (Audio) 20 സെക്കൻഡ് വരെ ദൈർഘ്യമുള്ള വീഡിയോകൾ ഒറ്റയടിക്ക് ജനറേറ്റ് ചെയ്യാനും എഡിറ്റ് ചെയ്യാനും ലക്‌സ് 3 ഉപയോഗിച്ച് സാധിക്കും. ക്രിയേറ്റർമാർക്കും എഐ ഫിലിം മേക്കർമാർക്കും തങ്ങളുടെ ആശയങ്ങൾ കൃത്യതയോടെ ദൃശ്യവൽക്കരിക്കാൻ സഹായിക്കുന്ന ഫിലിം-ഗ്രേഡ് കണ്ട്രോളുകൾ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

എഐ ഫിലിം മേക്കിംഗിലും ഡിജിറ്റൽ കണ്ടന്റ് ക്രിയേഷൻ രംഗത്തും വലിയ മാറ്റങ്ങൾക്ക് വഴിതുറക്കുന്ന ലക്‌സ് 3, റൺവേ പ്ലാറ്റ്‌ഫോമിൽ ഇപ്പോൾ ഉപയോഗിച്ച് തുടങ്ങാം.

Summary : Runway has introduced LUX 3, an advanced model that allows creators to generate and edit up to 20 seconds of high-quality video with synced audio. Featuring film-grade controls, this update offers greater creative precision for AI filmmakers and digital content creators.