ഓപ്പൺആർട്ടിൽ (OpenArt) സീഡാൻസ് 2.5′ അവതരിപ്പിച്ചു
ഓപ്പൺആർട്ടിൽ (OpenArt) ബൈറ്റ്ഡാൻസിന്റെ (ByteDance) അത്യാധുനിക വീഡിയോ ജനറേഷൻ മോഡലായ ‘സീഡാൻസ് 2.5 1080p’ (Seedance 2.5 1080p) അവതരിപ്പിച്ചു. ഉയർന്ന ക്വാളിറ്റിയുള്ള നേറ്റീവ് 1080p റെസല്യൂഷനിൽ കൂടുതൽ റിയലിസ്റ്റിക് ആയ വീഡിയോകൾ നിർമ്മിക്കാനുള്ള സൗകര്യമാണ് ഇതിലൂടെ ഒരുക്കിയിരിക്കുന്നത്.
അപ്സ്കെയിലിംഗ് ടൂളുകളുടെ സഹായമില്ലാതെ തന്നെ മികച്ച റിയലിസവും വ്യക്തതയുമുള്ള ഹൈ-ഡെഫനിഷൻ (HD) വീഡിയോകൾ നേരിട്ട് നിർമ്മിക്കാം. സീനുകളിലെ എലമെന്റുകൾ, ലൈറ്റിംഗ്, ക്യാരക്ടർ മൂവ്മെന്റുകൾ എന്നിവയിൽ കൂടുതൽ നിയന്ത്രണം ലഭിക്കും. ഒരൊറ്റ വീഡിയോ ജനറേഷനായി ചിത്രങ്ങളും മറ്റ് വിഷ്വലുകളും ഉൾപ്പെടെ 50 റെഫറൻസ് നൽകാനുള്ള സൗകര്യവും ഇതിലുണ്ട് . ഓപ്പൺആർട്ട് ഉപയോക്താക്കൾക്കായി അടുത്ത 30 ദിവസത്തേക്ക് സീഡാൻസ് 2.5 1080p ഉപയോഗിക്കുന്നതിന് 30% വരെ ഓഫറും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
എഐ ഫിലിം മേക്കർമാർക്കും വിഷ്വൽ കണ്ടന്റ് ക്രിയേറ്റർമാർക്കും പ്രൊജക്റ്റുകൾ കൂടുതൽ കൃത്യതയോടെയും സിനിമാറ്റിക് നിലവാരത്തിലും എഡിറ്റ് ചെയ്യാൻ ഈ പുതിയ അപ്ഡേറ്റ് സഹായിക്കും.
Summary: OpenArt has introduced ByteDance’s Seedance 2.5 1080p video generation model, enabling creators to produce realistic, native Full HD videos using up to 50 reference assets. Offering precise controls over scenes, lighting, and movement, the platform is also providing a limited-time 30% discount on the model for the next 30 days.