മിനിമമാക്സ് H3 (MiniMax H3) ഇനി ഇമേജ് ജനറേഷൻ , എഡിറ്റിംഗ് സപ്പോർട്ടോടെ WaveSpeed AIയിൽ അവതരിപ്പിച്ചു
അതിവേഗ വീഡിയോ ജനറേഷൻ മോഡലായ മിനിമാക്സ് H3 (MiniMax H3) ഇനി ഇമേജ് ക്രിയേഷനും എഡിറ്റിംഗിനുമായി ഉപയോഗിക്കാം. ജനപ്രിയ എഐ പ്ലാറ്റ്ഫോമായ (WaveSpeed) വേവ്സ്പീഡിൽ (WaveSpeed) MiniMax H3′ ഇപ്പോൾ ലഭ്യമാണ്. വിഷ്വലുകൾക്കും വീഡിയോകൾക്കും വെവ്വേറെ ടൂളുകൾ മാറ്റി ഉപയോഗിക്കേണ്ട ആവശ്യമില്ലാതെ ക്രിയേറ്റീവ് വർക്ക്ഫ്ലോ കൂടുതൽ വേഗത്തിലാക്കാൻ ഈ അപ്ഡേറ്റ് സഹായിക്കും
ഉയർന്ന വ്യക്തതയുള്ള 1K, 2K നിലവാരത്തിൽ ചിത്രങ്ങൾ നിർമ്മിക്കാനും എഡിറ്റ് ചെയ്യാനും ഇതിലൂടെ സാധിക്കും. ചിത്രങ്ങൾ നിർമ്മിക്കുമ്പോൾ ഒരേസമയം 9 റഫറൻസ് ഇമേജുകൾ വരെ ഉപയോഗിച്ച് കൂടുതൽ കൃത്യതയുള്ള വിഷ്വലുകൾ നിർമ്മിക്കാം. വ്യത്യസ്ത ഇമേജുകളിലും സീനുകളിലും കഥാപാത്രങ്ങളുടെ രൂപവും ഡിസൈനും മാറാതെയുള്ള ‘കൺസിസ്റ്റൻസി’ നിലനിർത്താൻ ഇതിന് സാധിക്കും. ഉപയോക്താക്കൾക്ക് തങ്ങളുടെ സ്വന്തം സ്റ്റൈലുകളും കഥാപാത്രങ്ങളും കൂടുതൽ എളുപ്പത്തിൽ ട്രെയിൻ ചെയ്തെടുക്കാൻ സഹായിക്കുന്ന ‘LoRA’ സാങ്കേതികവിദ്യയുടെ പിന്തുണയും ഇതിൽ ലഭ്യമാണ്.
Summary : MiniMax H3 has expanded beyond high-speed video generation to offer 1K and 2K image creation and editing features on WaveSpeed. The update enables strong character consistency using up to 9 reference images and supports LoRA integration, streamlining creative workflows into a single tool.