‘ജെമിനി 3.8 ലൈവ്’, ‘3.8 ലൈവ് എക്സ്റ്റൻഡഡ് തിങ്കിംഗ്’ വോയ്സ് മോഡലുകൾ അവതരിപ്പിച്ച് ഗൂഗിൾ!

വോയ്‌സ് അസിസ്റ്റന്റുകളെ കൂടുതൽ സ്വാഭാവികമായി ഉപയോഗിക്കാൻ സഹായിക്കുന്ന ‘ജെമിനി 3.8 ലൈവ്’, ‘3.8 ലൈവ് എക്സ്റ്റൻഡഡ് തിങ്കിംഗ്’ എന്നീ രണ്ട് പുതിയ എഐ മോഡലുകൾ ഗൂഗിൾ പുറത്തിറക്കി. ക്യാമറയിൽ കാണുന്ന കാര്യങ്ങൾ തത്സമയം മനസ്സിലാക്കി നമ്മളോട് സംസാരിക്കാനും ഉപദേശങ്ങൾ നൽകാനും ഈ എഐക്ക് കഴിയും.

കൂടുതൽ സങ്കീർണ്ണമായ പ്ലാനിംഗുകൾക്കും മൾട്ടി-സ്റ്റെപ്പ് ടാസ്കുകൾക്കുമായി രൂപകൽപ്പന ചെയ്തതാണ് ഈ മോഡലുകൾ. എഐ സംസാരിക്കുന്നതിനിടയിൽ നമ്മൾ ഇടയ്ക്കുകയറി സംസാരിച്ചാലും (Mid-sentence interruption) അത് മനസ്സിലാക്കി മറുപടി നൽകും. 97 ഭാഷകളിൽ ഇത് ലഭ്യമാണ്. വലിയ പരിപാടികളോ യാത്രകളോ ആസൂത്രണം ചെയ്യുമ്പോൾ കാര്യങ്ങൾ പശ്ചാത്തലത്തിൽ വിശകലനം ചെയ്ത് ആലോചിച്ച ശേഷം വോയ്‌സിലൂടെ നമ്മളോട് സംസാരിക്കും. വെറുമൊരു ടെക്സ്റ്റ് അല്ലെങ്കിൽ വോയ്‌സ് കമാൻഡിന് അപ്പുറം, ഒരു യഥാർത്ഥ മനുഷ്യനോട് സംസാരിച്ച് കാര്യങ്ങൾ ചെയ്യിക്കുന്നത് പോലെ എഐ വോയ്‌സ് അസിസ്റ്റന്റിനെ ഉപയോഗിക്കാൻ ഇത് വഴി സാധിക്കും.

Summary: Google has introduced its next-generation audio models, Gemini 3.8 Live and Gemini 3.8 Live Extended Thinking, designed for natural, real-time voice interaction and multi-modal task execution. While the base Live model focuses on high speed, visual context processing, and seamless switching across 97 languages, the Extended Thinking variant performs parallel reasoning and speech to navigate complex, multi-step projects without breaking conversational flow.