AI കഥാപാത്രങ്ങൾക്ക് പുതിയ ലോകം;“Tillyverse” ഒരുക്കി Xicoia.
AI അഭിനേതാക്കളെ കേന്ദ്രീകരിച്ച് ഒരു പുതിയ ഡിജിറ്റൽ ലോകം നിർമ്മിക്കാൻ ഒരുങ്ങുകയാണ് Xicoia. Tilly Norwood എന്ന അവരുടെ AI കഥാപാത്രത്തെ കേന്ദ്രീകരിച്ച് “Tillyverse” എന്ന പ്ലാറ്റ്ഫോം വികസിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇതിന്റെ ഭാഗമായി ആമസോൺ പ്രൈം വീഡിയോയിലെ മുൻ എക്സിക്യൂട്ടീവ് മാർക്ക് വീലനെ (Mark Whelan) ഹെഡ് ഓഫ് സ്ട്രാറ്റജിയായി നിയമിച്ചു.
സിക്കോയ വികസിപ്പിച്ചെടുത്ത ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ എഐ ആക്ടറാണ് ടില്ലി നോർവുഡ്. വെറുമൊരു കഥാപാത്രമെന്നതിലുപരി ഒരു ബ്രാൻഡായി ടില്ലിയെ വളർത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്. തുടക്കത്തിൽ സിനിമാ സംഘടനകളിൽ (SAG-AFTRA) നിന്ന് വലിയ എതിർപ്പുകൾ നേരിട്ടെങ്കിലും, ഇപ്പോൾ നിരവധി സംവിധായകർ ടില്ലിയെ തങ്ങളുടെ സിനിമകളിൽ അഭിനയിപ്പിക്കാൻ താൽപ്പര്യം പ്രകടിപ്പിക്കുന്നുണ്ട്. അതിനാൽ 2026ൽ തന്നെ “Tillyverse” എന്ന പ്ലാറ്റ്ഫോം ആരംഭിക്കാനാണ് പദ്ധതി. AI കഥാപാത്രങ്ങളെ ഒരു “ഡിജിറ്റൽ ടാലന്റ്” എന്ന നിലയിൽ അവതരിപ്പിക്കുന്ന പുതിയ മോഡലായി Tillyverse വിലയിരുത്തപ്പെടുന്നു.
Summary : Xicoia is developing “Tillyverse,” a new digital platform centered around its AI character Tilly Norwood. The company has appointed former Amazon Prime Video executive Mark Whelan as Head of Strategy to lead the project. Despite early criticism from SAG-AFTRA, growing interest from filmmakers has prompted plans to launch the platform in 2026, positioning AI characters as a new form of digital talent.