തിരക്കഥകൾ എഐയെ പഠിപ്പിക്കണോ?വരാനിരിക്കുന്നത് വലിയ പോരാട്ടം

ഹോളിവുഡിലെ തിരക്കഥാകൃത്തുക്കളും വൻകിട സ്റ്റുഡിയോകളും തമ്മിൽ വീണ്ടും ഒരു ‘എഐ യുദ്ധത്തിന്’ കളമൊരുക്കുന്നു. ഇത്തവണ തിരക്കഥകൾ ഉപയോഗിച്ച് എഐയെ പഠിപ്പിക്കുന്നത് (AI Training) സംബന്ധിച്ചാണ്.

Writers Guild of America (WGA) സിനിമ-ടിവി സ്റ്റുഡിയോകളുടെ സംഘടനയായ Alliance of Motion Picture and Television Producers (AMPTP) യുമായി മിനിമം ബേസിക് എഗ്രിമെന്റ് സംബന്ധിച്ച ചർച്ചകൾക്ക് തയ്യാറെടുക്കുകയാണ്. AI പരിശീലനത്തിനായി എഴുത്തുകാരുടെ സ്ക്രിപ്റ്റുകൾ ഉപയോഗിക്കുമ്പോൾ അവർക്കും പ്രതിഫലം നൽകണം എന്ന ആവശ്യമാണ് ചർച്ചയിൽ പ്രധാന വിഷയമായി ഉയരുന്നത്. സിനിമകളുടെ എണ്ണം കുറഞ്ഞതും മറ്റും കാരണം എഴുത്തുകാരുടെ ഹെൽത്ത് ഫണ്ടിൽ വലിയ കുറവുണ്ടായിട്ടുണ്ട്. ഇതിലേക്ക് സ്റ്റുഡിയോകൾ കൂടുതൽ പണം നൽകണമെന്നും അവർ ആവശ്യപ്പെടുന്നു.

2023-ലെ സമരത്തിൽ എഴുത്തുകാരെ നേരിട്ട് AI കൊണ്ട് മാറ്റിസ്ഥാപിക്കരുതെന്ന സംരക്ഷണം WGA നേടിയിരുന്നു. സ്ക്രിപ്റ്റുകളുടെ ഉടമസ്ഥാവകാശം സ്റ്റുഡിയോകൾക്കാണെന്നും, അതിനാൽ അവ എഐയെ പരിശീലിപ്പിക്കാൻ ഉപയോഗിക്കുന്നത് തങ്ങളുടെ അവകാശമാണെന്നുമാണ് AMPTP-യുടെ വാദം. WGAയും AMPTPയും തമ്മിലുള്ള ഈ ചർച്ചകൾ അടുത്ത ആഴ്ച ആരംഭിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്. WGA സ്റ്റാഫ് യൂണിയൻ ഇപ്പോൾ WGA വെസ്റ്റ് ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധത്തിലാണ്.

Summary : Hollywood screenwriters and major studios are heading toward another major debate over using film scripts to train AI models. The Writers Guild of America is preparing to negotiate a new agreement with the Alliance of Motion Picture and Television Producers, demanding payment if writers’ scripts are used for AI training and more funding for the guild’s health fund. While writers secured protections against being replaced by AI during the 2023 strike, studios argue that they own the scripts and therefore have the right to use them to train AI.