സ്വന്തം ശൈലിയിൽ പാട്ടുകൾ നിർമ്മിക്കാം; ഇലവൻ ലാബ്‌സിന്റെ ‘മ്യൂസിക് ഫൈൻട്യൂൺസ്’ എത്തി
സംഗീത പ്രേമികൾക്കും ക്രിയേറ്റർമാർക്കും ഒരുപോലെ ആവേശം നൽകുന്ന പുതിയ ടെക്നോളോജിയുമായി ഇലവൻ ലാബ്സ്. ‘മ്യൂസിക് ഫൈൻട്യൂൺസ്’ (Music Finetunes) എന്ന ഫീച്ചറാണ് ഇലവൻ ലാബ്സ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത് . തനതായ ശൈലിയിൽ സംഗീതം നിർമ്മിക്കാനും വോക്കലുകൾ നിയന്ത്രിക്കാനും സഹായിക്കുന്ന ഈ ഫീച്ചർ ഇലവൻ ക്രിയേറ്റീവ് (ElevenCreative) പ്ലാറ്റ്‌ഫോമിലാണ് ലഭ്യമാകുക.
നിങ്ങൾ നിർമ്മിക്കുന്ന പാട്ടിന്റെ ശൈലിയിലോ നിലവാരത്തിലോ മാറ്റം വരാതെ ഒരേ രീതിയിലുള്ള ഒന്നിലധികം ട്രാക്കുകൾ ഉണ്ടാക്കാൻ ഈ ഫൈൻട്യൂൺഡ് മോഡൽ സഹായിക്കുന്നു. നിങ്ങൾക്ക് സ്വന്തമായ ഒരു ‘ഫൈൻട്യൂൺ’ (Finetune) സെറ്റ് ചെയ്ത് തനതായ സംഗീത ശൈലി വികസിപ്പിക്കാം.
ഇലവൻ ലാബ്സ് നേരിട്ട് ക്യൂറേറ്റ് ചെയ്ത 11 വ്യത്യസ്ത ഫൈൻട്യൂണുകൾ ഉപയോഗിച്ച് ആർക്കും ഉടനടി സംഗീതം നിർമ്മിച്ചു തുടങ്ങാവുന്നതാണ്. വോക്കലുകൾ മാത്രമായോ അല്ലെങ്കിൽ ഇൻസ്ട്രുമെന്റൽ മാത്രമായോ വേർതിരിച്ച് നിർമ്മിക്കാനുള്ള സൗകര്യവും ഇതിലുണ്ട്. ബാക്ക്ഗ്രൗണ്ട് സ്കോറുകൾ (BGM), അഡ്വെർടൈസ്‌മെന്റ് , കവർ സോങ്ങുകൾ എന്നിവ നിർമ്മിക്കുന്നവർക്ക് കുറഞ്ഞ സമയത്തിനുള്ളിൽ മികച്ച ക്വാളിറ്റിയിൽ സംഗീതം തയ്യാറാക്കാൻ ഈ എഐ ടൂൾ സഹായകമാകും.
Summary : bElevenLabs has introduced Music Finetunes within the ElevenCreative platform, a breakthrough feature that allows creators to generate individual vocals, instruments, or full tracks with consistent stylistic quality. Users can develop their own unique musical styles through custom finetuning or jumpstart their projects using eleven pre-curated sets designed by ElevenLabs. This AI-powered tool is set to streamline production for BGM, advertisements, and cover songs by delivering high-quality audio in significantly less time.