അജയ് ദേവ്ഗണിന്റെ Gen-AI ചിത്രം:‘Happy Birthday Joshi’ നാളെ റിലീസ്

ബോളിവുഡ് താരം അജയ് ദേവ്ഗണിന്റെ പുതിയ സിനിമയായ ‘Happy Birthday Joshi’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. പൂർണ്ണമായും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ നിർമ്മിക്കുന്ന ഒരു ‘Gen-AI’ സിനിമ എന്നതാണ് ഇതിന്റെ പ്രത്യേകത. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി നിർമ്മിക്കുന്ന ഒരു ഇൻവെസ്റ്റിഗേറ്റീവ് മിസ്റ്ററി ഡ്രാമയാണിത്. ഒരു പഴയ എട്ട് ഇഞ്ച് ഫ്ലോപ്പി ഡിസ്ക് കൈയ്യിൽ പിടിച്ചിരിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു.

ജെനറേറ്റീവ് എഐ (Gen-AI) ഉപയോഗിച്ച് ദൃശ്യങ്ങൾ ഒരുക്കുന്നതിലൂടെ തികച്ചും വ്യത്യസ്തമായ ഒരു വിഷ്വൽ അനുഭവം പ്രേക്ഷകർക്ക് നൽകാനാണ് അണിയറപ്രവർത്തകർ ശ്രമിക്കുന്നത്. “Happy Birthday Joshi” എന്ന ലേബലും “Inspired by a True Event” എന്ന കുറിപ്പും ഉള്ള പോസ്റ്റർ ഒരു നിഗൂഢത ഒളിപ്പിച്ചു വെച്ചിട്ടുണ്ട്. അജയ് ദേവ്‌ഗണിന്റെ ഉടമസ്ഥതയിലുള്ള ലെൻസ് വോൾട്ട് സ്റ്റുഡിയോസും (Lens Vault Studios) ഡാനിഷ് ദേവ്‌ഗനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അൻഷുൽ കുമാർ ശർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ വത്സൽ സേത്താണ് ഒരുക്കിയിരിക്കുന്നത്. ചിത്രം ഏപ്രിൽ 2-ന്, അജയ് ദേവ്ഗണിന്റെ 57-ാം പിറന്നാൾ ദിനത്തിൽ പ്രേക്ഷകരിലേക്ക് എത്തും.

Summary : Ajay Devgn has unveiled the first-look poster of his upcoming Gen-AI film Happy Birthday Joshi, a mystery drama inspired by real events.The film uses generative AI to create a unique visual experience, with its intriguing poster already gaining attention on social media.
Produced by Lens Vault Studios, the film is set to release on April 2, coinciding with Ajay Devgn’s 57th birthday.