അപ്‌സ്‌കെയിലിംഗ് ഇല്ലാതെ ക്വാളിറ്റി വിഡിയോകൾ നിർമ്മിക്കാം; Viggle AI, യിൽ Kling AI അവതരിപ്പിച്ചു

വീഡിയോ ക്രിയേഷൻ പ്ലാറ്റ്‌ഫോമായ Viggle AI, യിൽ Kling AI 4K Native ലഭ്യമാക്കിത്തുടങ്ങി. അപ്‌സ്‌കെയിലിംഗ് ആവശ്യമില്ലാത്ത യഥാർത്ഥ 4K വീഡിയോകൾ ഇനി ഉപയോക്താക്കൾക്ക് നിർമ്മിക്കാം .മികച്ച ക്യാരക്ടർ കൺട്രോളും മോഷൻ കൺട്രോളും ഈ പുതിയ അപ്‌ഡേറ്റിന്റെ പ്രത്യേകതയാണ്.

വീഡിയോയുടെ നിലവാരം വർദ്ധിപ്പിക്കാൻ മറ്റ് ടൂളുകളെ (Upscaling) ആശ്രയിക്കേണ്ടതില്ല. തുടക്കം മുതൽ തന്നെ ഉയർന്ന ക്വാളിറ്റിയിലുള്ള ദൃശ്യങ്ങൾ ലഭിക്കും.ദൃശ്യങ്ങളിലെ ഷാർപ്‌നെസ്സും ചെറിയ ഡീറ്റൈലുകളും അതീവ വ്യക്തതയോടെ അവതരിപ്പിക്കാൻ ക്ലിംഗ് 4K നേറ്റീവ് സഹായിക്കുന്നു.

സിനിമകൾക്കും വലിയ സ്ക്രീനുകൾക്കും ടെലിവിഷൻ സംപ്രേക്ഷണത്തിനും അനുയോജ്യമായ സിനിമാറ്റിക് നിലവാരം ഈ വീഡിയോകൾക്കുണ്ടാകും. കഥാപാത്രങ്ങളുടെ ചലനങ്ങളിലും ആംഗ്യങ്ങളിലും പൂർണ്ണമായ നിയന്ത്രണം Viggle Ai യിലൂടെ ഉപയോക്താക്കൾക്ക് ലഭിക്കും.

Viggle AI has integrated Kling AI 4K Native support, allowing users to generate true 4K videos without relying on upscaling tools. The update offers improved character and motion control, delivering cinematic-quality visuals with sharper details suitable for films, television, and large-screen productions.