ആന്ത്രോപ്പിക്കിനെ പൂട്ടാൻ സെർജി ബ്രിൻ നേരിട്ട് കളത്തിലേയ്ക്ക് ! ജെമിനിയെ ‘അൾട്ടിമേറ്റ് കോഡറാക്കാൻ’ ഗൂഗിളിന്റെ പുതിയ സ്ട്രൈക്ക് ടീം.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ ആധിപത്യം വീണ്ടെടുക്കാൻ ഗൂഗിൾ സ്ഥാപകൻ സെർജി ബ്രിൻ നേരിട്ട് രംഗത്തു . കോഡിംഗിൽ ഗൂഗിളിന്റെ ജെമിനിയെ ലോകത്തിലെ ഏറ്റവും മികച്ച മോഡലാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം ഒരു പ്രത്യേക ‘സ്ട്രൈക്ക് ടീമിനെ’ (Strike Team) രൂപീകരിച്ചിരിച്ചു. പ്രമുഖ ടെക് മാധ്യമമായ ദി ഇൻഫർമേഷൻ ആണ് ഈ വാർത്ത പുറത്തുവിട്ടത്.

ഗൂഗിളിന്റെ തന്നെ ഗവേഷകരുടെ ആഭ്യന്തര വിലയിരുത്തലിൽ, കോഡിംഗ് കാര്യങ്ങളിൽ ആന്ത്രോപ്പിക്കിന്റെ ‘ക്ലോഡ്’ ജെമിനിയേക്കാൾ മികച്ചുനിൽക്കുന്നു എന്നാണ് റിപ്പോർട്ട്. ഈ പോരായ്മ പരിഹരിക്കാനാണ് സെർജി ബ്രിൻ നേരിട്ട് ഇടപെടുന്നത്.

ഒരു AI മോഡൽ അടുത്ത തലമുറയിലെ AIയെ പരിശീലിപ്പിക്കുന്ന (Self-Improving AI) രീതിയാണ് ബ്രിൻ ലക്ഷ്യമിടുന്നത്. അതിലേക്കുള്ള ഏറ്റവും എളുപ്പവഴി AIയുടെ കോഡിംഗ് ശേഷി വർദ്ധിപ്പിക്കുക എന്നതാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

ഡീപ്‌മൈൻഡിലെ പ്രമുഖ ഗവേഷകനായ സെബാസ്റ്റ്യൻ ബോർഗിയോഡ് ആണ് ഈ ടീമിനെ നയിക്കുന്നത്. ചീഫ് ടെക്നോളജി ഓഫീസർ കോറേ കാവുക്കുഗ്ലുവും സെർജി ബ്രിനും ഇതിന് മേൽനോട്ടം വഹിക്കും. ജെമിനി എഞ്ചിനീയർമാർ സങ്കീർണ്ണമായ ജോലികൾക്കായി ഗൂഗിളിന്റെ ആഭ്യന്തര AI ടൂളുകൾ ഉപയോഗിക്കുന്നത് നിർബന്ധമാക്കി. ആരുടെ ടൂളുകളാണ് കൂടുതൽ കാര്യക്ഷമമെന്ന് കണ്ടെത്താൻ ‘ജെറ്റ്‌സ്കീ’ എന്ന പേരിൽ കമ്പനിക്കുള്ളിൽ ഒരു ലീഡർബോർഡ് തന്നെ തുടങ്ങിക്കഴിഞ്ഞു.

Google co-founder Sergey Brin has formed a strike team to improve Gemini’s coding capabilities and compete with Anthropic’s Claude, which currently leads in internal evaluations.
The initiative focuses on building self-improving AI and accelerating automation across Google to close the gap with rivals like Anthropic and OpenAI.