“ആരും നിങ്ങളെ മോഷ്ടിക്കാതിരിക്കാൻ സ്വയം ട്രേഡ്മാർക്ക് ചെയ്യൂ”; കാനിൽ എഐക്കെതിരെ നിലപാടുമായി മാത്യു മക്കോണഹെ
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഹോളിവുഡ് ക്രിയേറ്റർമാരുടെ കരിയറിന് വലിയ വെല്ലുവിളി ഉയർത്തുന്ന പശ്ചാത്തലത്തിൽ, നിയമപരമായ നീക്കവുമായി ഓസ്കാർ ജേതാവ് മാത്യു മക്കോണഹെ. എഐ ലോകത്ത് കലാകാരന്മാരുടെ അനുമതിയും (Consent) അവർക്കുള്ള അംഗീകാരവും (Attribution) നിർബന്ധിത മാനദണ്ഡമായി മാറണമെന്ന ലക്ഷ്യത്തോടെയാണ് താരം തന്റെ ശബ്ദവും രൂപവും ട്രേഡ്മാർക്ക് ചെയ്തത്.
എഐ ഓഡിയോ ടൂളുകൾ തന്റെ ശബ്ദം അനുകരിക്കുന്നത് തടയാനായി മാത്യു മക്കോണഹെ ഒരു പ്രശസ്തമായ ക്യാച്ച്ഫ്രേസ് (Catchphrase) ട്രേഡ്മാർക്ക് ചെയ്തു. : “നിങ്ങളുടെ ശബ്ദവും രൂപവുമെല്ലാം സ്വന്തമാക്കൂ. അതിനെ ട്രേഡ്മാർക്ക് ചെയ്യൂ. എഐ വരുമ്പോൾ ആർക്കും നിങ്ങളെ മോഷ്ടിക്കാൻ കഴിയാത്ത രീതിയിൽ നിയമപരമായി സ്വയം സംരക്ഷിക്കൂ.” എന്ന് മറ്റ് സഹപ്രവർത്തകർക്ക് താരം ഉപദേശം നൽകി. എട്ട് പുതിയ ട്രേഡ്മാർക്ക് അപേക്ഷകളാണ് ഫയൽ ചെയ്തത്. ഹോളിവുഡിലെ അഭിനേതാക്കളുടെ സംഘടനയായ SAG-AFTRA പുതിയ എഐ കരാറിന്മേലുള്ള വോട്ടെടുപ്പ് ജൂൺ 4 വരെ നടത്തുന്നുണ്ട്.
ഇന്ത്യയിലെ ആദ്യ Comprehensive AI Filmmaking പഠിക്കാം.https://sostorytelling.com/
Summary: Oscar-winning actor Matthew McConaughey has filed eight trademark applications to protect his voice and likeness from unauthorized AI cloning, advising fellow performers to legally “own themselves.” This defensive legal strategy runs parallel to Hollywood actors’ union SAG-AFTRA’s ongoing vote on a new AI regulation contract, which concludes on June 4.