“ഇനി എഡിറ്റിംഗിന് പല ആപ്പുകൾ വേണ്ട; എല്ലാം ഒരൊറ്റ ക്യാൻവാസിൽ! ഇലവൻക്രിയേറ്റീവിൽ ‘Flows’ എത്തി
വീഡിയോ നിർമ്മാണവും പരസ്യ നിർമ്മാണവും ഇനി കൂടുതൽ ലളിതവും വേഗമേറിയതുമാകും. ElevenCreative പ്ലാറ്റ്ഫോമിനുള്ളിൽ ‘Flows’ എന്ന നോഡ്-ബേസ്ഡ് (node-based) ക്രിയേറ്റീവ് കാൻവാസ് Elevenlabs അവതരിപ്പിച്ചു. ഇമേജ് ജനറേഷൻ, വീഡിയോ, ടെക്സ്റ്റ്-ടു-സ്പീച്ച്, ലിപ്-സിങ്ക്, സൗണ്ട് ഇഫക്റ്റുകൾ, മ്യൂസിക് എന്നിവയെല്ലാം ഒരേ വർക്ക്സ്പേസിൽ സംയോജിപ്പിക്കാനാകും എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത.
പല പ്ലാറ്റ്ഫോമുകളിൽ കയറിയിറങ്ങി എക്സ്പോർട്ടും റീ-അപ്ലോഡും ചെയ്യുന്ന പഴയ രീതിക്ക് ഇനി വിട. എല്ലാ ക്രിയേറ്റീവ് സ്റ്റെപ്പുകളും ഒരൊറ്റ ക്യാൻവാസിൽ മാപ്പ് ചെയ്യാനും നിയന്ത്രിക്കാനും ഫ്ലോസ് സഹായിക്കുന്നു. Flows ഉപയോഗിച്ച് നിങ്ങൾക്ക് end-to-end ക്രിയേറ്റീവ് പൈപ്പ്ലൈനുകൾ നിർമ്മിക്കാം. ഉദാഹരണത്തിന്, ഒരു ഇമേജ് സൃഷ്ടിച്ച് അതിലേക്ക് വോയ്സ്ഓവർ ചേർക്കുകയും, ലിപ്-സിങ്ക് പ്രയോഗിക്കുകയും, തുടർന്ന് മ്യൂസിക് ഉൾപ്പെടുത്തുകയും ചെയ്യാം. —(all in one canvas). ഒരു ഘട്ടത്തിൽ മാറ്റം വരുത്തുമ്പോൾ മുഴുവൻ പ്രോസസ് വീണ്ടും ആരംഭിക്കേണ്ടതില്ല എന്നതാണ് മറ്റൊരു പ്രധാന നേട്ടം.
ഒരേ Flow ഉപയോഗിച്ച് വിവിധ വേർഷനുകൾ പരീക്ഷിച്ച് (A/B testing) ഒരേസമയം നിരവധി ക്രിയേറ്റീവ് ഔട്ട്പുട്ടുകൾ സൃഷ്ടിക്കാനും കഴിയും. ഉദാഹരണത്തിന്, ഒരു പരസ്യത്തിന്റെ തന്നെ വ്യത്യസ്ത വോയ്സ് ഓവറുകളും പശ്ചാത്തല സംഗീതവും പരീക്ഷിച്ച് നോക്കാൻ വെറും ഒരു ‘ഫ്ലോ’ (Flow) മതിയാകും.ഒരിക്കൽ തയ്യാറാക്കിയ ക്രിയേറ്റീവ് സ്ട്രക്ചർ (Structure) സേവ് ചെയ്തു വെക്കാം. പിന്നീട് പുതിയ ഇൻപുട്ടുകൾ നൽകി അതേ ക്വാളിറ്റിയിൽ വ്യത്യസ്ത കണ്ടന്റുകൾ വേഗത്തിൽ നിർമ്മിക്കാം.
പോഡ്കാസ്റ്റ് പ്രൊഡ്യൂസർമാർക്ക് കസ്റ്റം മ്യൂസിക്കോടെയും വോയ്സ്ഓവറോടെയും ഇൻട്രോകൾ സൃഷ്ടിക്കാനും, ബ്രാൻഡുകൾക്ക് പ്രോഡക്ട് ഫോട്ടോകളിൽ നിന്ന് റെഡി-ടു-ലോഞ്ച് പരസ്യങ്ങൾ നിർമ്മിക്കാനും ഈ സംവിധാനം സഹായകരമാണ്.
Summary : ElevenLabs has introduced “Flows” in ElevenCreative, a node-based canvas that unifies image generation, video, voice, and music into one workspace. It allows users to build end-to-end creative pipelines, edit individual steps without restarting, and streamline the entire production process. Flows also enables batch creation and testing of multiple variations, helping creators and marketers produce scalable, high-quality content efficiently.