ഇനി മണിക്കൂറുകളോളം വീഡിയോ കാണേണ്ട; നിങ്ങൾക്കായി ക്ലോഡ് വീഡിയോ കാണും, വിശകലനം ചെയ്യും
പ്രമുഖ AI മോഡലായ ക്ലോഡ് (Claude) ഇപ്പോൾ വീഡിയോകൾ കണ്ട് അവ വിശകലനം ചെയ്യാനുള്ള പുത്തൻ ഫീച്ചർ അവതരിപ്പിച്ചു. യൂട്യൂബ്, ടിക് ടോക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലെ ലിങ്കുകൾ നൽകിയാൽ നിമിഷങ്ങൾക്കുള്ളിൽ ആ വീഡിയോയുടെ ചുരുക്കം ക്ലോഡ് നമുക്ക് നൽകും.
വീഡിയോ ലിങ്ക് നൽകിയാൽ അതിൽ എന്താണ് സംഭവിക്കുന്നത്, അതിന്റെ പ്രസക്തി എന്താണ്, ആ വിവരങ്ങൾ എങ്ങനെ ഉപയോഗിക്കാം തുടങ്ങിയ കാര്യങ്ങൾ ക്ലോഡ് കൃത്യമായി പറഞ്ഞുതരും. ദൈർഘ്യമുള്ള വീഡിയോകൾ കാണാതെ തന്നെ അതിലെ പ്രധാന പോയിന്റുകൾ മനസ്സിലാക്കാം. ഇൻസ്റ്റാഗ്രാം റീൽസുകളോ ടിക് ടോക് വീഡിയോകളോ വിശകലനം ചെയ്ത് പുതിയ ട്രെൻഡുകൾ കണ്ടെത്താൻ സോഷ്യൽ മീഡിയ മാർക്കറ്റർമാർക്ക് ഇത് സഹായകമാകും.
ഒരു വീഡിയോയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് പുതിയ കണ്ടന്റ് ക്രിയേറ്റ് ചെയ്യാൻ ഇത് സഹായിക്കുന്നു. യൂട്യൂബിലെ ക്ലാസുകളും മറ്റും എളുപ്പത്തിൽ നോട്ട്സ് ആയി മാറ്റാൻ വിദ്യാർത്ഥികൾക്ക് ഇനി സാധിക്കും. കണ്ടന്റ് ക്രിയേഷൻ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വീഡിയോ സ്ക്രിപ്റ്റുകൾ തയ്യാറാക്കാനും വീഡിയോകൾ വിശകലനം ചെയ്യാനും ഈ ഫീച്ചർ വലിയ സഹായകരമാകും.
Summary: Claude has introduced a new feature that can watch and analyze videos from platforms like YouTube, TikTok, and Instagram by simply using video links. The tool can summarize content, identify key points and trends, and help creators, marketers, and students quickly turn videos into insights, notes, and new content ideas.