ഇമേജിൽ നിന്ന് പവർഫുൾ വീഡിയോകൾ; LTX-2.3 ഇപ്പോൾ OpenArt ൽ

AIവീഡിയോ നിർമ്മാണ രംഗത്ത് വൻ തരംഗമായി മാറിയ LTX-2.3 ഇപ്പോൾ OpenArt-ൽ ലഭ്യമായി. മികച്ച ഓപ്പൺ വീഡിയോ മോഡൽ എന്ന ഖ്യാതിയോടെയാണ് ഈ പുതിയ വേർഷന്റെ വരവ്. കൂടുതൽ വ്യക്തതയും സ്വാഭാവികമായ ചലനങ്ങളുമാണ് ഇതിന്റെ ഹൈലൈറ്റ്.

ചിത്രങ്ങളിലെ ചെറിയ വിശദാംശങ്ങൾ—മുടി, ടെക്സ്ചർ, എഴുത്തുകൾ, എഡ്ജുകൾ എന്നിവ കൂടുതൽ വ്യക്തതയോടെ സൃഷ്ടിക്കാൻ LTX-2.3ക്ക് കഴിയും. നമ്മൾ നൽകുന്ന പ്രോംപ്റ്റുകൾ എത്ര സങ്കീർണ്ണമാണെങ്കിലും അത് കൃത്യമായി മനസ്സിലാക്കി വീഡിയോകൾ നിർമ്മിക്കാൻ ഇതിന് സാധിക്കും.

ഇമേജ്-ടു-വീഡിയോ ട്രാൻസ്ഫർമേഷനിൽ മുൻ പതിപ്പുകളിലുണ്ടായിരുന്ന ഫ്രീസ് പ്രശ്നങ്ങളും അനാവശ്യ മൂവ്‌മെന്റുകളും കുറച്ച്, കൂടുതൽ സ്വാഭാവികമായ മൂവ്മെന്റ്സ് നൽകുന്നു.ഓഡിയോ ഗുണനിലവാരവും മെച്ചപ്പെടുത്തിയിട്ടുണ്ട് ലിപ്‌സിങ്കും സൗണ്ട് ഇഫക്റ്റുകളും കൃത്യമായിരിക്കും. മൊബൈൽ ഫോണുകൾക്ക് അനുയോജ്യമായ രീതിയിൽ 1080×1920 റെസല്യൂഷനിൽ പോർട്രെയിറ്റ് വീഡിയോ സപ്പോർട്ടും LTX-2.3 നൽകുന്നു. ഇനി ക്രിയേറ്റർമാർക്ക് സിനിമ നിലവാരത്തിലുള്ള ദൃശ്യങ്ങൾ വളരെ എളുപ്പത്തിൽ ഇനി സ്വന്തമാക്കാം.

Summary : LTX-2.3 is now available on OpenArt, bringing major improvements in video quality, sharper details, and more natural motion.
It also enhances prompt understanding, audio sync, and supports portrait video output, making it easier for creators to produce cinematic-quality content.