ഇമേജുകളിൽ കൃത്യതയാർന്ന എഡിറ്റിംഗും ക്വാളിറ്റി ടെക്സ്റ്റും; ‘ഇമാജിൻ ഇമേജ് 2.0’ (Imagine Image 2.0) അവതരിപ്പിച്ചു

xAI പുതിയ ഇമേജ് ജനറേഷൻ ആൻഡ് എഡിറ്റിംഗ് മോഡലായ ഇമാജിൻ ഇമേജ് 2.0′ (Imagine Image 2.0) പുറത്തിറക്കി. ഗ്രോക്കിൽ പ്രവർത്തിക്കുന്ന ഈ പുതിയ പതിപ്പ് വിഷ്വൽ ക്വാളിറ്റിയിലും ഫോട്ടോ എഡിറ്റിംഗിലും വൻ മുന്നേറ്റമാണ് കാഴ്ചവെച്ചിരിക്കുന്നത്.

ലോകത്തെ മുൻനിര എഐ മോഡലുകളുടെ പ്രകടനം അളക്കുന്ന അരീന ലീഡർബോർഡിൽ (Arena Leaderboard) ഓപ്പൺ എഐയുടെ ‘gpt-image-2’ മോഡലിന് തൊട്ടുപിന്നിൽ രണ്ടാം സ്ഥാനത്ത് എത്തുവാൻ ഇമാജിൻ ഇമേജ് 2.0-ന് സാധിച്ചു.

ചിത്രങ്ങളിലെ നിർദ്ദിഷ്ട ഭാഗങ്ങൾ വളരെ കൃത്യതയോടെയും സൂക്ഷ്മതയോടെയുംഇതിൽ എഡിറ്റ് ചെയ്യാം. (Precision Editing). എഐ ഇമേജുകളിൽ പലപ്പോഴും കാണാറുള്ള അവ്യക്തമായ അക്ഷരങ്ങൾക്ക് പകരം, ചിത്രങ്ങൾക്കുള്ളിൽ വളരെ വ്യക്തതയുള്ളതും വായിക്കാൻ എളുപ്പമുള്ളതുമായ ടെക്സ്റ്റുകൾ നിർമ്മിക്കാം.

ഡിജിറ്റൽ ആർട്ടിസ്റ്റുകൾ, എ ഐ ഫിലിം മേക്കേഴ്‌സ് , ഗ്രാഫിക് ഡിസൈനർമാർ, കണ്ടന്റ് ക്രിയേറ്റർമാർ എന്നിവർക്ക്പ്രൊഫഷണൽ വർക്കുകൾ കൂടുതൽ എളുപ്പത്തിലും കൃത്യതയിലും പൂർത്തിയാക്കാൻ ഈ അപ്‌ഡേഷൻ സഹായകരമാകും.

Summary: xAI has released Imagine Image 2.0 for Grok, securing second place on the Arena leaderboard just behind OpenAI’s gpt-image-2 model. Designed for professional workflows, it offers precision editing, crisp text rendering, and high visual accuracy tailored for AI filmmakers, digital artists, and content creators.