എഐ വിപണി പിടിച്ചടക്കാൻ എലോൺ മസ്ക്; ‘ഗ്രോക്ക് 4.5’ പുറത്തിറക്കി സ്‌പേസ് എക്‌സ് എഐ
ഇലോൺ മസ്കിന്റെ സ്‌പേസ് എക്‌സ് എഐ (SpaceXAI),പുതിയ മോഡലായ ‘ഗ്രോക്ക് 4.5’ (Grok 4.5) പുറത്തിറക്കി.പ്രമുഖ കോഡിങ് പ്ലാറ്റ്‌ഫോമായ ‘കർസർ’ (Cursor)-നെ 60 ബില്യൺ ഡോളറിന് സ്വന്തമാക്കിയ ശേഷം ഇരു കമ്പനികളും സംയുക്തമായി വികസിപ്പിക്കുന്ന ആദ്യ മോഡലാണിത്. കുറഞ്ഞ ചെലവും അതിവേഗതയും മികച്ച പ്രകടനവും ഒത്തുചേരുന്ന ഗ്രോക്ക് 4.5, എഐ വിപണിയിലെ വമ്പന്മാരായ ക്ലോഡ് (Claude), ജിപിടി (GPT) എന്നിവർക്ക് കടുത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.
കോഡിങ്, ഏജന്റിക് ടാസ്കുകൾ (Agentic tasks), മറ്റ് അറിവ് തേടുന്ന ജോലികൾ എന്നിവയിൽ ക്ലോഡ് ഓപ്പസ് 4.8 (Claude Opus 4.8), ജിപിടി 5.5 (GPT 5.5) എന്നിവയ്ക്ക് ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനമാണ് ഗ്രോക്ക് 4.5 കാഴ്ചവെക്കുന്നത്. സെക്കൻഡിൽ 80 ടോക്കണുകൾ (80 tokens per second) പ്രൊസസ്സ് ചെയ്യാൻ ശേഷിയുള്ള ഈ മോഡൽ, വിപണിയിലെ മറ്റ് ഫ്ലാഷ് മോഡലുകളെപ്പോലും പിന്നിലാക്കുന്ന വേഗതയാണ് നൽകുന്നത്. കൂടാതെ ഓപ്പസ് 4.8 മോഡലിനേക്കാൾ 4 മടങ്ങ് കൂടുതൽ കാര്യക്ഷമതയും (4x efficiency gain) ഇതിനുണ്ട്.
മറ്റ് മുൻനിര എഐ മോഡലുകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ നിരക്കിലാണ് ഗ്രോക്ക് 4.5 ലഭ്യമാകുന്നത്. ഒരു മില്യൺ ഇൻപുട്ട്/ഔട്ട്പുട്ട് ടോക്കണുകൾക്ക് യഥാക്രമം $2, $6 എന്നിങ്ങനെയാണ് ഇതിന്റെ വില. (ക്ലോഡ് ഓപ്പസ് 4.8-ന് ഇത് യഥാക്രമം $5, $25 ആണ്). നിലവിൽ കർസർ (Cursor), ഗ്രോക്ക് ബിൽഡ് (Grok Build) എന്നിവയ്ക്കുള്ളിൽ ഈ ഫീച്ചർ താൽക്കാലികമായി സൗജന്യമായി ഉപയോഗിക്കാം. claude opus നിലവാരമുള്ളതും എന്നാൽ അതിനേക്കാൾ വേഗതയേറിയതും, കാര്യക്ഷമതയുള്ളതും, കുറഞ്ഞ ചെലവിലുള്ളതുമായ മോഡലാണിത്,” എന്ന് എലോൺ മസ്ക് തന്റെ എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി. ഇതിലും വലിയൊരു എഐ മോഡൽ അടുത്ത മാസം പുറത്തിറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Summary: SpaceXAI, in collaboration with Cursor following its $60B acquisition, has launched Grok 4.5, a high-performance AI model designed to deliver frontier-class capabilities at highly competitive speeds and lower costs. Running at 80 tokens per second, the model matches the performance of Claude Opus and GPT variants while offering a fourfold efficiency gain and significantly undercutting industry token pricing.