ഒരേപോലെയുള്ള AI മുഖങ്ങൾ കണ്ടു മടുത്തോ?”ക്യാരക്ടർ ഡിസൈൻ ഇനി വേറെ ലെവലാക്കാം

AI ഇമേജുകളിലെ കൃത്രിമത്വം പൂർണ്ണമായും ഒഴിവാക്കിക്കൊണ്ട് AI ഇമേജ് ജിൻേറഷൻ പ്ലാറ്റഫോമായ അലിബാബ  (Alibaba) പുതിയ മോഡലായ Wan2.7-Image പുറത്തിറക്കി. AI ചിത്രങ്ങളിൽ സാധാരണയായി കണ്ടുവരുന്ന ഒരേപോലെയുള്ള മുഖഭാവങ്ങൾക്കും (Generic Aesthetics) ശരീരപ്രകൃതിക്കും പകരം, ഓരോ വ്യക്തിക്കും തനിമയാർന്ന രൂപം നൽകുന്ന Deep Personalization ഫീച്ചറാണ് ഇതിന്റെ പ്രധാന ആകർഷണം.

മുഖത്തെ അസ്ഥിഘടന (Bone Structure), കണ്ണിന്റെ ആകൃതി തുടങ്ങിയ അതിസൂക്ഷ്മമായ കാര്യങ്ങൾ പോലും നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് ഈ മോഡലിൽ മാറ്റം വരുത്താം. ഇതിലൂടെ ഓരോ ചിത്രവും ഒരു പ്രൊഫഷണൽ ഫോട്ടോഗ്രാഫിക്ക് തുല്യമായ കൃത്യത കൈവരിക്കുന്നു.

ലോകത്തെ പ്രമുഖ എഐ മോഡലുകളുമായി നടത്തിയ ‘ബ്ലൈൻഡ് ഹ്യൂമൻ ടെസ്റ്റുകളിൽ’ (Blind Human Tests) വിഷ്വൽ ക്വാളിറ്റി, ടെക്സ്റ്റ് റെൻഡറിംഗ്, ആശയം മനസ്സിലാക്കാനുള്ള ശേഷി എന്നിവയിൽ Wan2.7 ഒന്നാമതെത്തി. ചിത്രം നിർമ്മിക്കുന്നതിന് മുൻപ് പ്രോംപ്റ്റിലെ ആശയങ്ങളെക്കുറിച്ച് വിശകലനം ചെയ്യാനും യുക്തിസഹമായി പ്ലാൻ ചെയ്യാനും ഈ മോഡലിന് സാധിക്കും.

ഇമേജുകളിൽ അക്ഷരങ്ങൾ തെറ്റുകൂടാതെയും വ്യക്തതയോടെയും ഉൾപ്പെടുത്താൻ Wan2.7-ന് പ്രത്യേക കഴിവുണ്ട്. ക്യാരക്ടർ ഡിസൈൻ ചെയ്യുമ്പോൾ ഓരോ കഥാപാത്രത്തിനും വ്യത്യസ്തമായ ലുക്ക് നൽകാൻ ഇനി എളുപ്പമാണ്. പരസ്യങ്ങൾക്കും സോഷ്യൽ മീഡിയ പോസ്റ്റുകൾക്കും വേണ്ടി ‘AI ലുക്ക്’ ഇല്ലാത്ത, യഥാർത്ഥ ഫോട്ടോകളോട് സാമ്യമുള്ള ചിത്രങ്ങൾ നിർമ്മിക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കും.

Summary: Alibaba has launched Wan2.7-Image, an advanced AI image generation model focused on eliminating artificial-looking visuals.
It introduces deep personalization, allowing precise control over facial features and unique character designs for more realistic, photo-like results. The model also excels in visual quality, text rendering, and prompt understanding, outperforming competitors in blind human tests.