ഒരേസമയം ഒന്നിലധികം AI മോഡലുകൾ;Multi-AI സപ്പോർട്ടുമായി മൈക്രോസോഫ്റ്റ്
വിത്യസ്ത കമ്പനികളുടെ AI മോഡലുകളെ ഒരൊറ്റ പ്ലാറ്റ്ഫോമിൽ സംയോജിപ്പിച്ച് മൈക്രോസോഫ്റ്റ്. (Microsoft). കോപൈലറ്റ് (Copilot) റിസർച്ച് അസിസ്റ്റന്റ് എന്ന ടൂളിൽ വലിയ അപ്ഡേറ്റുകളാണ് കമ്പിനി അവതരിപ്പിച്ചിരിക്കുന്നത്. ഉപയോക്താക്കൾക്ക് കൂടുതൽ കൃത്യവും വിശ്വാസ്യതയുള്ള മറുപടികൾ ലഭ്യമാക്കുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യം.
‘Critique’ എന്ന പുതിയ ഫീച്ചറാണ് ഇതിൽ പ്രധാനമായും ശ്രദ്ധ നേടുന്നത്. ഇനി മുതൽ നിങ്ങൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഓപ്പൺ എഐയുടെ GPT, ആന്ത്രോപ്പിക്കിന്റെ Claude എന്നീ രണ്ട് വമ്പൻ മോഡലുകളും ചേർന്ന് മറുപടി നൽകും. ജിപിടി മറുപടി തയ്യാറാക്കുമ്പോൾ, ക്ലോഡ് അത് പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തും. എഐ തെറ്റായ വിവരങ്ങൾ നൽകുന്നത് (Hallucinations) ഒഴിവാക്കാൻ ഇത് സഹായിക്കും.
‘Model Council’ എന്ന മറ്റൊരു ഫീച്ചറും അവതരിപ്പിച്ചു. വിവിധ AI മോഡലുകളുടെ മറുപടികൾ ഒരുമിച്ച് താരതമ്യം ചെയ്യാൻ ഇതിലൂടെ കഴിയും. ഇതുവഴി തെറ്റായ വിവരങ്ങൾ (AI hallucinations) കുറയ്ക്കാനും കൂടുതൽ വിശ്വസനീയമായ ഫലങ്ങൾ നൽകാനും കഴിയുമെന്ന് കമ്പനി വ്യക്തമാക്കി. സ്വയംഭരണാധികാരമുള്ള എഐ ഏജന്റുകൾക്കായി (Autonomous AI Agents) മൈക്രോസോഫ്റ്റ് അവതരിപ്പിച്ച Copilot Cowork എന്ന പുതിയ ഏജന്റിക് എഐ ടൂൾ ഇനി കൂടുതൽ ഉപയോക്താക്കളിലേക്ക് എത്തും.
ഗൂഗിളിന്റെ ജെമിനി (Gemini), ആന്ത്രോപ്പിക്കിന്റെ ക്ലോഡ് എന്നിവയുമായുള്ള മത്സരത്തിൽ മുന്നിലെത്താനാണ് മൈക്രോസോഫ്റ്റിന്റെ ഈ നീക്കം. ഈ അപ്ഡേറ്റുകൾ വഴി എഐ പ്രവർത്തനക്ഷമതയും ഉൽപാദനക്ഷമതയും മെച്ചപ്പെടുത്താനാകുമെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
Microsoft has upgraded its Copilot research tool by integrating multiple AI models to deliver more accurate and reliable responses.
The new “Critique” feature combines GPT and Claude, where one generates answers and the other reviews them to reduce errors and hallucinations. With additional features like “Model Council” and wider access to Copilot Cowork, Microsoft aims to boost productivity and compete with rivals like Gemini.