ഒറ്റ പ്രോംപ്റ്റിൽ 30 സെക്കൻഡ് വീഡിയോ;’സീഡാൻസ് 2.5′ ഇനി ഇലവൻക്രിയേറ്റീവിലും

അത്യാധുനിക എഐ വിഷ്വൽ മോഡലായ ‘സീഡാൻസ് 2.5’ (Seedance 2.5) പ്രമുഖ വോയ്‌സ്-വിഷ്വൽ പ്ലാറ്റ്‌ഫോമായ ഇലവൻക്രിയേറ്റീവിൽ (ElevenCreative) ലഭ്യമായി തുടങ്ങി. സിംഗിൾ പ്രോംപ്റ്റിലൂടെ ഉയർന്ന ക്വാളിറ്റിയുള്ള സിനിമാറ്റിക് വീഡിയോകൾ സൃഷ്ടിക്കാൻ സഹായിക്കുന്ന നിരവധി സവിശേഷതകളോടെയാണ് സീഡാൻസ് 2.5 അവതരിപ്പിച്ചിരിക്കുന്നത്.

തടസ്സമില്ലാതെ 30 സെക്കൻഡ് വരെ ദൈർഘ്യമുള്ള വീഡിയോകൾ ഒറ്റ നിർദ്ദേശത്തിൽ സൃഷ്ടിക്കാം. ജനറേറ്റ് ചെയ്യുന്ന ഫ്രെയിമുകളിലെ ഏത് നിർദ്ദിഷ്ട ഭാഗവും (Regional parts) ആവശ്യാനുസരണം പുനർനിർമ്മിക്കാനും എഡിറ്റ് ചെയ്യാനും (Reshape) സാധിക്കും. ടെക്സ്റ്റ്, ഇമേജ്, ഓഡിയോ, വീഡിയോ എന്നിവയുൾപ്പെടെ 50 വ്യത്യസ്ത റഫറൻസ് ഫയലുകൾ വരെ നൽകി ഒരൊറ്റ വീഡിയോ ക്ലിപ്പ് നിർമ്മിക്കാൻ സാധിക്കും.

Summary: Seedance 2.5 is now live on ElevenCreative, enabling users to generate 30-second cinematic videos from a single prompt using up to 50 multimodal references. The model also introduces regional editing capabilities, allowing precise adjustments to specific parts of a frame.