ഓഡിയോ, വീഡിയോ, ഇമേജ് മോഡലുകൾ ഇനി ഒരൊറ്റ വർക്ക്‌സ്‌പെയ്‌സിൽ;ElevenLabs ഫ്ലോസ് ഏജന്റ് അവതരിപ്പിച്ചു.
AI രംഗത്തെ പ്രമുഖരായ ഇലവൻലാബ്സ് (ElevenLabs), തങ്ങളുടെ പ്രൊഫഷണൽ ക്രിയേറ്റീവ് പ്ലാറ്റ്‌ഫോമായ ഇലവൻക്രിയേറ്റീവിലേക്ക് (ElevenCreative) ‘ഫ്ലോസ് ഏജന്റ്’ (Flows Agent) അവതരിപ്പിച്ചു. ഡിജിറ്റൽ കണ്ടെന്റ് ക്രീയേഷൻ പൂർണ്ണമായും ലളിതമാക്കുന്ന ഒരു കൺവേർസേഷണൽ എഐ അസിസ്റ്റന്റാണിത്.
നിങ്ങൾ എന്താണ് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത് എന്ന് സാധാരണ ഭാഷയിൽ ടൈപ്പ് ചെയ്തു നൽകിയാൽ മാത്രം മതി, അതിനനുസരിച്ചുള്ള മുഴുവൻ വർക്ക്ഫ്ലോയും ഈ എഐ ഏജന്റ് സ്വയം തയ്യാറാക്കും. അനുയോജ്യമായ എഐ മോഡലുകൾ തിരഞ്ഞെടുക്കുക, നോഡുകൾ (Nodes) നിർമ്മിക്കുക, അവ തമ്മിൽ കൃത്യമായി കണക്ട് ചെയ്യുക, ഒടുവിൽ ജനറേഷൻ പ്രോസസ്സ് റൺ ചെയ്യുക വരെ ഈ ഏജന്റ് തനിയെ ചെയ്യും.
ഇലവൻലാബ്സിന്റെ ഓഡിയോ മോഡലുകൾക്കൊപ്പം അമ്പതിലധികം ഇമേജ്-വീഡിയോ മോഡലുകളെയും ഒരൊറ്റ വിഷ്വൽ വർക്ക്‌സ്‌പെയ്‌സിൽ ബന്ധിപ്പിക്കാൻ ഇതിലൂടെ സാധിക്കും. സിസ്റ്റം റൺ ചെയ്യാൻ നിർദ്ദേശം നൽകിയ ശേഷം ബ്രൗസർ ടാബ് ക്ലോസ് ചെയ്താൽ പോലും പശ്ചാത്തലത്തിൽ പ്രൊജക്റ്റ് പൂർത്തിയാകും.
വീഡിയോ എഡിറ്റർമാർക്കും, കണ്ടെന്റ് ക്രീയറ്റേഴ്സിനും ക്രിയേറ്റീവ് ആശയങ്ങൾ മിനിറ്റുകൾക്കകം യാഥാർത്ഥ്യമാക്കാൻ സഹായിക്കുന്നതാണ് ഈ പുതിയ എഐ സാങ്കേതികവിദ്യ.
ഇന്ത്യയിലെ ആദ്യ Comprehensive AI Filmmaking പഠിക്കാം.https://sostorytelling.com/
Summary: ElevenLabs has introduced ‘Flows Agent’ within ElevenCreative, a conversational AI assistant that automatically builds complete, multi-model production workflows from simple natural language prompts. Operating seamlessly in the background, it autonomously selects models, creates and wires nodes, and executes media generations across over 50 image, video, and audio pipelines.