ഓരോ ക്യാമറ മൂവ്മെന്റും ഇനി നിങ്ങൾക്ക് നിയന്ത്രിക്കാം. ലിയോനാർഡോയുടെ സീഡാൻസ് 2.0 അവതരിപ്പിച്ചു.
AI വീഡിയോ നിർമ്മാണ രംഗത്ത് പുതിയ മുന്നേറ്റവുമായി Seedance 2.0യും Seedance 2.0 Fast-ഉം ഇപ്പോൾ Leonardo പ്ലാറ്റ്ഫോമിൽ ലഭ്യമായി. ഓരോ തവണയും വലിയ പ്രോംപ്റ്റുകൾ (Prompts) ടൈപ്പ് ചെയ്യുന്നതിന് പകരം, പഴയ വീഡിയോകളോ ചിത്രങ്ങളോ റെഫറൻസായി നൽകി പുതിയ വീഡിയോകൾ എഡിറ്റ് ചെയ്യാൻ ഇനി സാധിക്കും.
പാൻ (Pan), സൂം (Zoom), ട്രാക്കിംഗ് ഷോട്ട് എന്നിവ ഏത് രീതിയിൽ വേണമെന്ന് നിങ്ങൾക്ക് കൃത്യമായി നിശ്ചയിക്കാം. ഒരു വീഡിയോ റെഫറൻസ് നൽകിയാൽ അതിലെ ക്യാമറ മൂവ്മെന്റുകൾ അതേപടി അനുകരിക്കാൻ ഈ എഐക്ക് കഴിയും. വ്യത്യസ്ത സീനുകളിലും ഒരേ കഥാപാത്രത്തെ മാറ്റമില്ലാതെ നിലനിർത്തുക (Character Consistency)എന്നത് AI വീഡിയോകളിൽ വലിയ വെല്ലുവിളിയായിരുന്നു. സീഡാൻസ് 2.0 ലൂടെ ഈ പ്രശ്നത്തിന് പരിഹാരമായിരിക്കുന്നു.
‘2.0 Fast’ പതിപ്പിലൂടെ അതിവേഗത്തിൽ ഹൈ-ക്വാളിറ്റി വീഡിയോകൾ റെൻഡർ ചെയ്യാൻ സാധിക്കും. നിങ്ങൾ ആഗ്രഹിക്കുന്ന ഏത് ദൃശ്യവും ഒരു പ്രൊഫഷണൽ സിനിമയിലേതുപോലെ സ്ക്രീനിലെത്തിക്കാൻ ഈ അപ്ഡേറ്റ് സഹായമാകും.
Summary : Seedance 2.0 and 2.0 Fast are now available on Leonardo, allowing creators to edit videos using image or video references instead of writing complex prompts. The update offers precise camera control, improved character consistency, and faster high-quality rendering for cinematic video creation.