കാഴ്ചകളെ വിശകലനം ചെയ്യും, സ്വയം പ്രവർത്തിക്കും;പുതിയ ഫ്രോണ്ടിയർ മോഡൽ പുറത്തിറക്കി NVIDIA

ഫിസിക്കൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (Physical AI) രംഗത്ത് വൻ കുതിച്ചുചാട്ടവുമായി പുതിയ ഫ്രോണ്ടിയർ മോഡലായ ‘കോസ്മോസ് 3’ (Cosmos 3) പുറത്തിറക്കി NVIDIA . നേറ്റീവ് വിഷൻ റീസണിംഗ് (Native Vision Reasoning), വേൾഡ് ആന്റ് ആക്ഷൻ ജനറേഷൻ (World and Action Generation) എന്നീ അത്യാധുനിക സവിശേഷതകളോടെ പുറത്തിറങ്ങുന്ന ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ ഓപ്പൺ ഓമ്‌നിമോഡൽ (Omnimodel) കൂടിയാണിത്.

കാഴ്ചകളെ കൃത്യമായി വിശകലനം ചെയ്യാനും അതനുസരിച്ച് പ്രവർത്തിക്കാനും സാഹചര്യങ്ങൾ സ്വയം സൃഷ്ടിക്കാനും സാധിക്കുന്ന തരത്തിലാണ് ഇതിന്റെ ഘടന.ഈ പുതിയ എഐ സാങ്കേതികവിദ്യയുടെ രണ്ട് പ്രധാന പതിപ്പുകളാണ് ഇപ്പോൾ വിപണിയിൽ ലഭ്യമാക്കിയിരിക്കുന്നത്. 32 ബില്യൺ പാരാമീറ്ററുകളുള്ള കരുത്തുറ്റ ‘സൂപ്പർ’ (Super – 32B) പതിപ്പും, 8 ബില്യൺ പാരാമീറ്ററുകളുള്ള ‘നാനോ’ (Nano – 8B) പതിപ്പുമാണ് നിലവിൽ റിലീസ് ചെയ്തിരിക്കുന്നത്. ഫിസിക്കൽ എഐയുടെ വികസനത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവെക്കുന്ന ഒന്നായിരിക്കും കോസ്മോസ് 3 എന്നാണ് ഈ രംഗത്തെ വിദഗ്ധർ വിലയിരുത്തുന്നത്.

ഇന്ത്യയിലെ ആദ്യ Comprehensive AI Filmmaking പഠിക്കാം.https://sostorytelling.com/

Summary:NVIDIA has launched Cosmos 3, the world’s first fully open omnimodel for Physical AI featuring native vision reasoning alongside world and action generation. Available in 32-billion parameter ‘Super’ and 8-billion parameter ‘Nano’ variants, this frontier model can analyze visual surroundings, generate actions, and create simulated environments to advance fields like robotics.