കൂടുതൽ കൃത്യത, ദീർഘനേരത്തെ സ്വതന്ത്ര പ്രവർത്തനം; ‘Claude Opus 4.8’ അവതരിപ്പിച്ചു
ആഗോള തലത്തിൽ വലിയ തരംഗമായി മാറിയ ക്ലോഡ് ചാറ്റ്ബോട്ടിന്റെ ഏറ്റവും പുതിയ പതിപ്പായ Claude opus 4.8 അവതരിപ്പിച്ചു. മുൻ മോഡലുകളെ അപേക്ഷിച്ച് തെറ്റുകൾ സ്വയം തിരുത്താനും (Catching own mistakes), കൂടുതൽ സത്യസന്ധമായി കാര്യങ്ങൾ വിലയിരുത്താനുമുള്ള കഴിവ് ഇതിനുണ്ട്. നിലവിലുള്ള അതേ നിരക്കിൽ (Same price) തന്നെ ഉപയോക്താക്കൾക്ക് ഈ സേവനം ലഭ്യമാകും.
ഒരു പ്ലാൻ കൃത്യമല്ലെങ്കിലോ തെറ്റുകൾ സംഭവിച്ചാലോ അത് തുറന്നുപറയാനും, സ്വന്തം പുരോഗതിയെക്കുറിച്ച് (Progress) കൂടുതൽ വ്യക്തതയോടെ ഉപയോക്താവിനോട് ആശയവിനിമയം നടത്താനും ഓപ്പസ് 4.8-ന് സാധിക്കും.കൂടുതൽ സമയം മനുഷ്യന്റെ മേൽനോട്ടമില്ലാതെ വലിയ ടാസ്കുകൾ സ്വതന്ത്രമായി ചെയ്യാൻ ഇതിന് കഴിയും.
ക്ലോഡ് കോഡ് (Claude Code) ഫീച്ചറിനൊപ്പം ചേർന്ന് നൂറുകണക്കിന് ഉപ-എഐ ഏജന്റുകളെ (Parallel subagents) ഒരേസമയം നിയന്ത്രിച്ച് ലക്ഷക്കണക്കിന് വരികളുള്ള കോഡിംഗ് മൈഗ്രേഷനുകൾ ഒറ്റ സെഷനിൽ പൂർത്തിയാക്കാൻ ഇതിനാകും.ഉപയോക്താക്കൾക്ക് തങ്ങളുടെ ആവശ്യാനുസരണം ക്ലോഡ് എത്രത്തോളം ആഴത്തിൽ ചിന്തിക്കണം എന്ന് നിയന്ത്രിക്കാം (Effort Control). ഉയർന്ന സെറ്റിംഗിൽ കൂടുതൽ സമയം ചിന്തിച്ച് മികച്ച ഉത്തരങ്ങളും, കുറഞ്ഞ സെറ്റിംഗിൽ അതീവ വേഗതയിലുള്ള മറുപടികളും ലഭിക്കും. ഇതിലെ ‘ഫാസ്റ്റ് മോഡ്’ മുൻപത്തേക്കാൾ 2.5 മടങ്ങ് വേഗതയേറിയതുമാണ്.
ആമസോൺ ബെഡ്‌റോക്ക് (Amazon Bedrock), ഗൂഗിൾ ക്ലൗഡ് വെർട്ടെക്സ് എഐ, മൈക്രോസോഫ്റ്റ് ഫൗണ്ടറി എന്നിവയിലൂടെയും ക്ലോഡിന്റെ ഔദ്യോഗിക പ്ലാറ്റ്‌ഫോമിലൂടെയും ഈ മോഡൽ ഇപ്പോൾ ഉപയോഗിച്ചു തുടങ്ങാം.

ഇന്ത്യയിലെ ആദ്യ Comprehensive AI Filmmaking പഠിക്കാം.https://sostorytelling.com/
Summary: Anthropic has launched its advanced AI model, Claude Opus 4.8, which features enhanced autonomy, sharper judgment, and the ability to honestly assess its own progress and catch errors. Available at the same price across platforms like Amazon Bedrock and Google Cloud, it introduces ‘Effort Control’ for tailored reasoning depth and supports massive coding migrations by managing hundreds of parallel sub-agents via Claude Code.