“കോഡിംഗ് അറിയില്ലെന്ന പേടി ഇനി വേണ്ട;വെബ്സൈറ്റുകളും ആപ്പുകളും നിർമ്മിക്കാൻ ‘Genspark Build’എത്തി
കോഡിംഗ് അറിയാത്തവർക്കും ഇനി സ്വന്തമായി വെബ്സൈറ്റുകളും ആപ്പുകളും നിർമ്മിക്കാം. Genspark പുറത്തിറക്കിയ ‘Genspark Build’ എന്ന പുതിയ AI ടൂളാണ് ഈ ഇത് സാധ്യമാക്കുന്നത്. ഒരു ഐഡിയയിൽ തുടങ്ങി അതിന്റെ പ്രോട്ടോടൈപ്പ് തയ്യാറാക്കി, പ്രവർത്തിക്കുന്ന കോഡ് (Working Code) വരെ സെക്കൻഡുകൾക്കുള്ളിൽ നൽകാൻ ഇതിന് സാധിക്കും.
മികച്ച AI മോഡലുകളിലൊന്നായ ക്ലോഡ് ഓപ്പസ് 4.7 ആണ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നത്. അതിനാൽ സങ്കീർണ്ണമായ നിർദ്ദേശങ്ങൾ പോലും കൃത്യമായി മനസ്സിലാക്കാൻ ഇതിന് കഴിയും. വെറുമൊരു ഡിസൈൻ മാത്രമല്ല, അത് എങ്ങനെ പ്രവർത്തിക്കണം എന്നതിനുള്ള കോഡിംഗും ജെൻസ്പാർക്ക് ബിൽഡ് തന്നെ നിർമ്മിച്ചു നൽകും.
പ്രൊഫഷണൽ നിലവാരത്തിലുള്ള വെബ്സൈറ്റുകൾ, ലാൻഡിംഗ് പേജുകൾ, വെബ് ആപ്ലിക്കേഷനുകൾ എന്നിവ നിർമ്മിക്കാൻ കോഡിംഗ് പരിജ്ഞാനം ആവശ്യമില്ല.പുതിയ ലോഞ്ചിന്റെ ഭാഗമായി ജെൻസ്പാർക്ക് പ്ലസ് (Plus), പ്രോ (Pro) വരിക്കാർക്ക് ഏപ്രിൽ 21 മുതൽ ഏപ്രിൽ 24 വരെ (ഇന്ത്യൻ സമയം ഏപ്രിൽ 24 രാത്രി 9:30 വരെ) സീറോ-ക്രെഡിറ്റ് ആക്സസ് (സൗജന്യമായി) ഉപയോഗിക്കാം. ഈ മൂന്ന് ദിവസങ്ങളിൽ ക്രെഡിറ്റുകൾ കുറയാതെ തന്നെ ഉപയോക്താക്കൾക്ക് ഈ സേവനം പരീക്ഷിക്കാവുന്നതാണ്.
Genspark has launched “Genspark Build,” an AI tool that allows users with no coding knowledge to create websites and apps from idea to working code within seconds. Powered by Claude Opus 4.7, it offers free zero-credit access for Plus and Pro users for a limited time, enabling them to test its full capabilities.