കോപ്പിറൈറ്റ് ഭയമില്ലാതെ എഐ പാട്ടുകൾ നിർമ്മിക്കാം; പ്രൊഫഷണൽ ക്വാളിറ്റിയോടെ ഇലവൻലാബ്‌സ് ‘Music v2’ മോഡൽ പുറത്തിറക്കി
ഒരു വരി കവിതയോ പ്രോംപ്റ്റോ നൽകിയാൽ നിമിഷങ്ങൾക്കുള്ളിൽ സിനിമ നിലവാരത്തിലുള്ള പാട്ടുകൾ നിർമ്മിച്ച് നൽകുന്ന ‘Music v2’ മോഡൽ പുറത്തിറക്കി ഇലവൻലാബ്‌സ്. വോക്കൽസ്, ഇൻസ്ട്രുമെന്റേഷൻ എന്നിവയിൽ അതീവ സങ്കീർണ്ണമായ സംഗീത ഘടനകൾ (Compositional complexity) നിർമ്മിക്കാൻ ഈ മോഡലിന് സാധിക്കും.
ഒരു പാട്ടിന്റെ പകുതിക്ക് വെച്ച് ഓപ്പറ (Opera) ശൈലിയിൽ നിന്ന് ഹെവി മെറ്റൽ (Heavy Metal) റോക്ക് ശൈലിയിലേക്കും, അവിടെ നിന്ന് തിരിച്ച് പഴയപടിയും മാറാൻ ഈ എഐക്ക് സാധിക്കും. പാട്ടിന്റെ താളം നഷ്ടപ്പെടാതെ തന്നെ അതീവ വേഗതയിൽ റാപ്പ് (Rap) സെക്ഷനുകൾ കൂട്ടിച്ചേർക്കാനും ഇതിനാകും. പാട്ടിനിടയിൽ സംഗീതമല്ലാത്ത മറ്റ് ശബ്ദങ്ങൾ (ഉദാഹരണത്തിന് ഇടിമിന്നൽ, കാൽപ്പെരുമാറ്റം) കൃത്യമായി ഉൾപ്പെടുത്താം.
ചെറിയ ഓഡിയോ ക്ലിപ്പുകൾക്ക് പകരം ഒരു പാട്ടിന്റെ ഇൻട്രോ (Intro), വേഴ്സ് (Verse), കോറസ് (Chorus) എന്നിവ പ്രത്യേകം പ്രത്യേകം സെക്ഷനുകളായി നിർമ്മിച്ച് അവയെ ഒന്നിച്ച് കോർത്തെടുക്കാൻ (Stitch together) ആർട്ടിസ്റ്റുകൾക്ക് സാധിക്കും. കൂടാതെ ഒരു പ്രോംപ്റ്റ് നൽകിക്കൊണ്ട് പാട്ടിന്റെ ഒരു ഭാഗം മാത്രം മാറ്റി മറ്റുള്ളവ തൊടാതെ സൂക്ഷിക്കാനും (Isolate and edit) ഇതിൽ സൗകര്യമുണ്ട്. മലയാളം ഉൾപ്പെടെയുള്ള വിവിധ ഭാഷകളിൽ ലിറിക്സ്, വോക്കൽസ്, മ്യൂസിക് അറേഞ്ച്മെന്റ് എന്നിവ ഒട്ടും കൃത്രിമത്വമില്ലാതെ കൂടുതൽ കൃത്യതയോടെ ഈ മോഡൽ നിർമ്മിച്ചു നൽകും.
പൂർണ്ണമായും ലൈസൻസുള്ള ഡാറ്റകൾ (Licensed Data) ഉപയോഗിച്ച് നിർമ്മിച്ചതിനാൽ Music V2 വഴി നിർമ്മിക്കുന്ന പാട്ടുകൾ ഉപയോക്താക്കൾക്ക് യാതൊരു നിയമപ്രശ്നങ്ങളുമില്ലാതെ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. ഇത് ഇലവൻക്രിയേറ്റീവ് (ElevenCreative), ഇലവൻമ്യൂസിക് (ElevenMusic) എന്നീ ടൂളുകൾ വഴി ലഭ്യമാണ്. ഉടൻ തന്നെ ഡെവലപ്പർമാർക്കായി ഇലവൻഎപിഐയും (ElevenAPI) പുറത്തിറക്കും.
ഇന്ത്യയിലെ ആദ്യ Comprehensive AI Filmmaking പഠിക്കാം.https://sostorytelling.com/
Summary: ElevenLabs has launched ‘Music v2,’ an advanced AI music generation model capable of seamlessly transitioning musical genres, adding non-musical sound effects, and structuring songs by sections like intros and choruses. Built entirely on licensed data for safe commercial use, this multilingual model also allows artists to isolate and edit specific parts of a track without altering the rest of the composition