ക്യാമറയില്ല, അഭിനേതാക്കളില്ല! പൂർണ്ണമായും AIയിൽ പിറന്ന ആദ്യ കൊറിയൻ സിനിമ “I’m Popo” വരുന്നു
ദക്ഷിണ കൊറിയൻ സിനിമാ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട്, പൂർണ്ണമായും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് നിർമ്മിച്ച ആദ്യ ഫീച്ചർ ഫിലിം “I’m Popo” റിലീസിനൊരുങ്ങുന്നു. വെബ്‌ടൂൺ ആർട്ടിസ്റ്റായ കിം ഇൽ-ഡോങ്ങ് സംവിധാനം ചെയ്ത ഈ ചിത്രം മെയ് 21-നാണ് തീയേറ്ററുകളിലെത്തുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഒരു കൊച്ചു കുട്ടിയെ ഭാവിയിലെ കുറ്റവാളിയായി മുദ്രകുത്തുന്നതും, അതിനെതിരെ ഒരു പിതാവ് നടത്തുന്ന നിയമപോരാട്ടവുമാണ് 64 മിനിറ്റ് ദൈർഘ്യമുള്ള ഈ സിനിമയുടെ പ്രമേയം
സംവിധായകൻ തന്നെ തിരക്കഥ എഴുതുകയും പ്രോംപ്റ്റുകൾ നൽകി ദൃശ്യങ്ങൾ നിർമ്മിക്കുകയും ചെയ്തു. വെറും രണ്ട് മാസം കൊണ്ടാണ് ഈ സിനിമയുടെ ദൃശ്യങ്ങൾ പൂർത്തിയാക്കിയത്. പ്രൊഫഷണൽ വോയ്‌സ് ആക്ടർമാരുടെ ഡബ്ബിംഗ് മാത്രമാണ് സിനിമയിൽ മനുഷ്യന്റേതായിട്ടുള്ളത്. ദൃശ്യങ്ങളിൽ അഭിനയിക്കാൻ യഥാർത്ഥ നടീനടന്മാരെ ഉപയോഗിച്ചിട്ടില്ല.
സിനിമയുടെ ദൃശ്യങ്ങൾക്ക് എഐ നിർമ്മിത ദൃശ്യങ്ങളുടേതായ പോരായ്മകൾ awkwardness) ഉണ്ടെന്ന് സംവിധായകൻ കിം ഇൽ-ഡോങ്ങ് പറയുന്നു. ചില രംഗങ്ങളിൽ കഥാപാത്രങ്ങളുടെ രൂപം മാറുന്നതും ദൃശ്യങ്ങളിൽ അസ്വാഭാവികത കാണുന്നതും തടയാൻ തന്റെ അടുത്ത സുഹൃത്തുക്കളുടെ മുഖമാണ് സംവിധായകൻ മോഡലുകളായി ഉപയോഗിച്ചത്. ചിത്രം ഏകദേശം ഒരു വർഷം മുമ്പ് പൂർത്തിയായെങ്കിലും, റിലീസ് വൈകിയതിനെ തുടർന്ന് പുതിയ എഐ ടൂളുകളുടെ പുരോഗതിയുമായി താരതമ്യം ചെയ്യുമ്പോൾ സാങ്കേതികപരമായ പരിമിതികൾ വ്യക്തമായതായി സംവിധായകൻ ചൂണ്ടിക്കാട്ടി. ഇന്നത്തെ എഐ ടൂളുകൾ കൂടുതൽ ദൈർഘ്യമുള്ള ഷോട്ടുകളും മെച്ചപ്പെട്ട ക്വാളിറ്റിയും നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.
“I’m Popo” എന്ന ചിത്രത്തിന് പിന്നാലെ “Man in Hanbok” എന്ന മറ്റൊരു എഐ ഫീച്ചർ ഫിലിമും അതേ ദിവസം തന്നെ കൊറിയയിൽ റിലീസ് ചെയ്യുന്നുണ്ട്. മധ്യകാല കൊറിയയുടെയും ഇറ്റലിയുടെയും പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം ഇതിനോടകം തന്നെ നിരവധി എഐ ഫിലിം ഫെസ്റ്റിവലുകളിൽ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
Summary : “I’m Popo,” South Korea’s first fully AI-generated feature film directed by Kim Il-dong, is set to release on May 21, telling the story of a child flagged as a future criminal by AI and a father’s legal battle against it. The 64-minute film was created in just two months using AI-generated visuals with no on-screen actors, though the director acknowledged limitations like inconsistent character appearances and visual awkwardness. Another AI-based feature, “Man in Hanbok,” will release the same day, highlighting the rapid rise of AI filmmaking in Korea.