ചാറ്റ്ജിപിറ്റിയിൽ ഇനി എഐ വീഡിയോഗ്രാഫിയും ഫിലിം മേക്കിംഗും; ‘ഹിഗ്സ്ഫീൽഡ് പ്ലഗിൻ’ അവതരിപ്പിച്ചു!
പ്രമുഖ എഐ ചാറ്റ്‌ബോട്ടായ ചാറ്റ്ജിപിറ്റിയിൽ (ChatGPT) നേരിട്ട് അത്യാധുനിക എഐ വിഷ്വൽ മോഡലുകൾ ഉപയോഗിക്കാൻ സഹായിക്കുന്ന ‘ഹിഗ്സ്ഫീൽഡ് പ്ലഗിൻ’ (Higgsfield Plugin) ഔദ്യോഗികമായി പുറത്തിറങ്ങി. ചാറ്റ് വിൻഡോയിൽ നിന്ന് പുറത്തുപോകാതെ തന്നെ ലോകത്തിലെ ഇമേജ്, വീഡിയോ ജനറേഷൻ മോഡലുകൾ ആക്‌സസ് ചെയ്യാനുള്ള സൗകര്യമാണ് ഇതിലൂടെ ലഭിക്കുന്നത്.
വീഡിയോ മോഡലുകളായ സീഡാൻസ് 2.5 (Seedance 2.5), സീഡാൻസ് 2.0 (Seedance 2.0), ക്ലിങ് 3.0 (Kling 3.0), ഇമേജ് മോഡലുകളായ സീഡ്രീം 5.0 പ്രോ (Seedream 5.0 Pro), ജിപിടി ഇമേജ് 2.0 (GPT Image 2.0) എന്നിവ ഇതിൽ ലഭിക്കും. മറ്റ് വെബ്‌സൈറ്റുകളിലോ ആപ്പുകളിലോ പോകാതെ ചാറ്റ്ജിപിറ്റിക്കുള്ളിൽ തന്നെ പ്രോംപ്റ്റ് നൽകി ചിത്രങ്ങളും വീഡിയോകളും നിർമ്മിക്കാം.
സ്വന്തം മുഖം കാണിക്കാതെ യൂട്ട്യൂബ്, സോഷ്യൽ മീഡിയ വീഡിയോകൾ നിർമ്മിക്കുന്നവർക്കുള്ള പ്രത്യേക ടൂളുകൾ,വീഡിയോകൾക്ക് അനുയോജ്യമായ എഐ വോയിസ്-ഓവറുകളും നരേഷനുകളും (Narrations) നൽകാനുള്ള സൗകര്യം. വീഡിയോകൾക്ക് കൃത്യമായ സബ്‌ടൈറ്റിലുകൾ ഓട്ടോമാറ്റിക്കായും ചേർക്കാം. കണ്ടന്റ് ക്രിയേറ്റർമാർക്കും എഐ ഫിലിം മേക്കർമാർക്കും തങ്ങളുടെ ക്രിയേറ്റീവ് വർക്കുകൾ എളുപ്പത്തിൽ ചെയ്യുവാൻ ഈ പുതിയ പ്ലഗിൻ സഹായകരമാകും.
Summary: The official Higgsfield Plugin is now integrated into the ChatGPT app, enabling creators to access leading models like Seedance 2.5, Kling 3.0, and GPT Image 2.0 directly within the chat interface. It also features built-in tools for faceless channels, automated narrations, and subtitles to streamline AI video production workflows.