ഡയറക്ട് ചെയ്യാം, ലൈറ്റിംഗ് മാറ്റാം, ആക്ടിംഗ് കൺട്രോൾ ചെയ്യാം!’Cinema Studio 4′ ഹിഗ്സ്ഫീൽഡിൽ എത്തി

സിനിമാ നിർമ്മാണം, പരസ്യ ചിത്രങ്ങൾ, മ്യൂസിക് വീഡിയോകൾ എന്നിവയ്ക്ക് പൂർണ്ണ പ്രൊഡക്ഷൻ കൺട്രോൾ നൽകിക്കൊണ്ട് അത്യാധുനിക എഐ ഫിലിം മേക്കിംഗ് എൻവയോൺമെന്റായ ‘സിനിമ സ്റ്റുഡിയോ 4’ (Cinema Studio 4) ഹിഗ്സ്ഫീൽഡ് (Higgsfield) അവതരിപ്പിച്ചു. ക്യാമറ മൂവേമെറ്സ് , കളർ ഗേഡിംഗ്, ലൈറ്റിംഗ്, അഭിനയം എന്നിവയിൽ കൃത്യമായ നിയന്ത്രണം നൽകുന്ന മികച്ച അപ്‌ഡേറ്റുകളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

പ്രധാന സവിശേഷതകൾ

പി‌ഒ‌വി, ഹെലികോപ്റ്റർ ഷോട്ട് തുടങ്ങി 30-ലധികം ക്യാമറ മൂവ്‌മെന്റ് ഓപ്ഷനുകൾ.

സീനുകളിൽ ലൈറ്റിംഗ് കൃത്യമായി നിയന്ത്രിക്കാനും ക്രമീകരിക്കാനുമുള്ള പുതിയ ലൈറ്റിംഗ് സംവിധാനം.

വീഡിയോകൾക്ക് അനുയോജ്യമായ ടോണും മൂഡും നൽകാൻ 50-ലധികം പ്രീസെറ്റ് കളർ പാലറ്റുകൾ.

കഥാപാത്രങ്ങളുടെ വൈകാരിക ഭാവങ്ങൾ നിയന്ത്രിക്കാൻ 6 ഇമോഷനുകളും 3 തരം അസിസ്റ്റന്റ് ഇന്റൻസിറ്റി ലെവലുകളും (Intensity Levels).

വീഡിയോകളെ മുന്നോട്ടും പിന്നോട്ടും അല്ലെങ്കിൽ സീനുകൾക്കിടയിൽ ബ്രിഡ്ജ് (Bridge) ചെയ്തും നീട്ടിയെടുക്കാനുള്ള സൗകര്യം.

ടീമുകളായി ഒന്നിച്ച് പ്രവർത്തിക്കാനും ഫയലുകൾ കൈകാര്യം ചെയ്യാനുമുള്ള മികച്ച സംവിധാനങ്ങൾ.

Summary: Higgsfield has launched Cinema Studio 4, offering full production control for films, commercials, and music videos with over 30 camera movement presets, dual-source lighting, and 50+ color grading palettes. It also features an Acting Console with customizable emotional intensities, video extension capabilities, and collaborative asset management tools for seamless workflows.