പാട്ട് വിറ്റ് പണം നേടാം; ഇലവൻ ലാബ്സ് ‘മ്യൂസിക് മാർക്കറ്റ്‌പ്ലേസ്’ അവതരിപ്പിച്ചു
AI ഉപയോഗിച്ച് പാട്ടുകൾ n നിർമ്മിക്കുന്നവർക്ക് പുതിയൊരു വരുമാനമാർഗ്ഗം തുറന്നുനൽകി ഇലവൻ ലാബ്സ്. ‘ഇലവൻ ക്രിയേറ്റീവ്’ (ElevenCreative) പ്ലാറ്റ്‌ഫോമിലൂടെ നിർമ്മിക്കുന്ന മ്യൂസിക് ട്രാക്കുകൾ ഇനി നേരിട്ട് വിൽക്കാനും ലൈസൻസ് നൽകാനും സാധിക്കും. അതിനായി ‘മ്യൂസിക് മാർക്കറ്റ്‌പ്ലേസ്’ (Music Marketplace) ആണ് കമ്പനി ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.
ഇലവൻ ക്രിയേറ്റീവ് മ്യൂസിക് മോഡൽ ഉപയോഗിച്ച് നിങ്ങളുടേതായ മ്യൂസിക് ട്രാക്ക് നിർമ്മിക്കുക. തയ്യാറാക്കിയ ട്രാക്കുകൾ ‘മ്യൂസിക് മാർക്കറ്റ്‌പ്ലേസിലേക്ക്’ അപ്‌ലോഡ് ചെയ്യാം. നിങ്ങളുടെ ട്രാക്കുകൾ മറ്റാരെങ്കിലും ഡൗൺലോഡ് ചെയ്യുകയോ റീമിക്സ് ചെയ്യുകയോ ചെയ്യുമ്പോൾ നിങ്ങൾക്ക് നിശ്ചിത തുക പ്രതിഫലമായി ലഭിക്കും. ഓരോ തവണ നിങ്ങളുടെ മ്യൂസിക് പുതിയ പ്രോജക്റ്റുകളിൽ ഉപയോഗിക്കപ്പെടുമ്പോഴും അതിന്റെ ഒറിജിനൽ ക്രിയേറ്റർക്ക് വരുമാനം ലഭിച്ചുകൊണ്ടിരിക്കും.
നേരത്തെ വോയ്‌സ് ക്ലോണിംഗിനായി അവതരിപ്പിച്ച ‘വോയ്‌സ് മാർക്കറ്റ്‌പ്ലേസ്’ വഴി ഇതുവരെ 11 മില്യൺ ഡോളറിലധികം (ഏകദേശം 91 കോടി രൂപ) ക്രിയേറ്റർമാർക്ക് ഇലവൻ ലാബ്സ് നൽകിക്കഴിഞ്ഞു. ഇതേ വിജയകരമായ മാതൃകയാണ് ഇപ്പോൾ സംഗീത മേഖലയിലേക്കും വ്യാപിപ്പിക്കുന്നത്.
സ്വന്തമായി മ്യൂസിക് നിർമ്മിച്ച് വരുമാനം നേടാൻ ആഗ്രഹിക്കുന്നവർക്കും, പരസ്യങ്ങൾക്കും മറ്റ് കണ്ടന്റുകൾക്കും കോപ്പി റൈറ്സ് പ്രശ്നങ്ങളില്ലാത്ത മ്യൂസിക് ലൈസൻസ് ചെയ്യാൻ ആഗ്രഹിക്കുന്ന മാർക്കറ്റിംഗ് പ്രൊഫഷണലുകൾക്കും ഈ മാർക്കറ്റ്‌പ്ലേസ് വലിയ സഹായമാകും. നിലവിൽ ഇലവൻ ലാബ്സിന്റെ പെയ്ഡ് പ്ലാനുകൾ (Paid Plans) ഉപയോഗിക്കുന്നവർക്കെല്ലാം ഈ ഫീച്ചർ ലഭ്യമാണ്.
Summary : ElevenLabs has introduced the Music Marketplace, a new platform that allows creators to monetize AI-generated tracks by publishing them directly from ElevenCreative. This system enables users to earn revenue every time their music is downloaded, licensed for commercial use, or remixed by others in new projects. Building on the success of their Voice Marketplace, which has already paid out over $11 million, this feature is now available to all paid subscribers looking to turn their musical ideas into a steady income stream.