പ്രോംപ്റ്റിൽ നിന്നോ റഫറൻസ് ചിത്രങ്ങളിൽ ഹൈ-ക്വാളിറ്റി ഇമേജുകൾ;Seedream 5.0 Pro റൺവേയിൽ അവതരിപ്പിച്ചു.

പ്രമുഖ എഐ പ്ലാറ്റ്‌ഫോമായ റൺവേയിൽ (Runway) ഏറ്റവും പുതിയ ഇമേജ് ജനറേഷൻ മോഡലായ സീഡ്രീം 5.0 പ്രോ’ (Seedream 5.0 Pro) ലഭ്യമാക്കിത്തുടങ്ങി. വെറുമൊരു ടെക്സ്റ്റ് പ്രോംപ്റ്റിൽ നിന്നോ റഫറൻസ് ചിത്രങ്ങളിൽ നിന്നോ Highly detailed ഹൈ-ക്വാളിറ്റി ചിത്രങ്ങൾ നിർമ്മിക്കാൻ ഈ മോഡലിലൂടെ സാധിക്കും.

സീഡ്രീം 5.0 പ്രോയിലൂടെ ചിത്രങ്ങൾക്കൊപ്പം തന്നെ വായിക്കാൻ സാധിക്കുന്ന തരത്തിലുള്ള ടെക്സ്റ്റുകൾ (Legible in-image text) ഉൾപ്പെടുത്താൻ കഴിയും. മലയാളം ഉൾപ്പെടെ 14 വ്യത്യസ്ത ഭാഷകളിൽ ഇത്തരത്തിൽ ചിത്രങ്ങൾക്കുള്ളിൽ എഴുത്തുകൾ കൊണ്ടുവരാൻ ഈ മോഡലിന് പ്രത്യേക ശേഷിയുണ്ട്.നിങ്ങൾ നൽകുന്ന ഒരു ചെറിയ ആശയത്തെപ്പോലും അതീവ കൃത്യതയോടെയും വിശദാംശങ്ങളോടെയും റിയലിസ്റ്റിക് ചിത്രങ്ങളാക്കി മാറ്റാൻ ഇതിന് സാധിക്കും.

ഒരു റഫറൻസ് ചിത്രം നൽകി അതിന് സമാനമായ മറ്റ് വിഷ്വലുകൾ ക്രിയേറ്റ് ചെയ്യാനും ഈ റൺവേ അപ്‌ഡേറ്റ് സഹായിക്കും. പോസ്റ്ററുകൾ, ബുക്ക് കവറുകൾ, ബ്രാൻഡിംഗ് മെറ്റീരിയലുകൾ എന്നിവ നിർമ്മിക്കുന്ന ക്രിയേറ്റർമാർക്ക് ഈ ഫീച്ചർ വലിയൊരു സഹായമാകും.

Summary: The advanced Seedream 5.0 Pro image generation model is now available on Runway, enabling creators to generate highly detailed, realistic images from text prompts or reference photos. A key feature of this update is its ability to render legible in-image text in up to 14 different languages, making it an excellent tool for designing posters, book covers, and branding materials.